Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എം ^ബി.ജെ.പി​...

സി.പി.എം ^ബി.ജെ.പി​ രഹസ്യധാരണ ^എൻ.കെ. പ്രേമചന്ദ്രൻ

text_fields
bookmark_border
സി.പി.എം -ബി.ജെ.പി രഹസ്യധാരണ -എൻ.കെ. പ്രേമചന്ദ്രൻ തിരുവനന്തപുരം: കോൺഗ്രസുമായി സഖ്യമോ ധാരണയോ വേണ്ടെന്ന കടുത്ത നിലപാടുമായി സി.പി.എം കേരള ഘടകം മുന്നോട്ടുപോകുന്നതിന് പിന്നിൽ ബി.ജെ.പിയുമായുള്ള രഹസ്യധാരണയാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇടതുപക്ഷ രാഷ്ട്രീയത്തി​െൻറ അന്തസ്സ് നഷ്ടപ്പെടുത്തുന്ന നയങ്ങളാണ് കേരളത്തിലെ സി.പി.എം നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര പാർട്ടിയായ കോൺഗ്രസിനെ കൂടാതെ ജനാധിപത്യ മതേതര ബദൽ എങ്ങനെ സാധ്യമാകുമെന്നും പ്രേമചന്ദ്രൻ ചോദിച്ചു. ബേബിജോൺ ജന്മശതാബ്ദിയോടനുബന്ധിച്ച് ആർ.എസ്.പി അരുവിക്കര മണ്ഡലം സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമചന്ദ്രൻ. ആർ.എസ്.പി സംസ്ഥാന സമിതി അംഗം ഇറവൂർ പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. മുൻ മന്ത്രി ബാബു ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. എസ്. സത്യപാലൻ, സനൽകുമാർ, വിനോബ താഹ, കിരൺ. ജെ, നാരായണൻ, കുറ്റിച്ചൽ രജി, ഉഴമലയ്ക്കൽ ബാലകൃഷ്ണൻ, കെ.ജി. രവീന്ദ്രൻനായർ, എൽ. ചെല്ലയ്യൻ, കെ.എസ്. അജേഷ്, ആർ. ഷാഹിദാബീവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story