Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേസരി റൊമാന കപ്പ്...

കേസരി റൊമാന കപ്പ് ഫുട്‌ബാൾ: മാധ്യമത്തിന് ജയം

text_fields
bookmark_border
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റി മാധ്യമസ്ഥാപനങ്ങള്‍ക്കായി നടത്തുന്ന കേസരി റൊമാന കപ്പ് ഫുട്‌ബാള്‍ ടൂര്‍ണമ​െൻറില്‍ ലീഗ് മത്സരത്തിൽ മാധ്യമത്തിന് ജയം. തേജസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജയം. മാധ്യമത്തിനുവേണ്ടി റിയാസ് രണ്ട് ഗോളും സജിത് ഒരു ഗോളും നേടി. ശനിയാഴ്ച നടന്ന മറ്റ് ലീഗ് മത്സരങ്ങളില്‍ മംഗളം ടി.വി- ന്യൂസ് 18നെയും (1--0), കേരള കൗമുദി -മീഡിയവണ്ണിനെയും (4-0), ജയ്ഹിന്ദ് ടി.വി -വെറ്ററന്‍സ് ടീമിനെയും (3-0-) പരാജയപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ്- -ദേശാഭിമാനി മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. വൈകീട്ട് നടന്ന മത്സരങ്ങളില്‍ മാതൃഭൂമി -അമൃത ടി.വിയെയും (2-1), മനോരമ -ടൈംസ് ഓഫ് ഇന്ത്യയെയും (2-0) തോല്‍പിച്ചു. ജനം ടി.വി- കൈരളി, കലാകൗമുദി- -തേജസ് മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗ് മത്സരങ്ങള്‍ ഞായറാഴ്ച സമാപിക്കും. സെമി ഫൈനൽ, ഫൈനല്‍ മത്സരങ്ങള്‍ 28ന് നടക്കും. 2/17/2018 11:10:28 PM
Show Full Article
TAGS:LOCAL NEWS 
Next Story