Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാളം കൊയ്ത്ത്...

നാളം കൊയ്ത്ത് മഹോത്സവം: തരിശുനിലത്തിൽ വിളഞ്ഞത് നൂറുമേനി

text_fields
bookmark_border
കിളിമാനൂർ: സാംസ്കാരിക സമിതികൾ കാർഷിക സംസ്കാരത്തി​െൻറ കാവലാൾ കൂടിയാകണമെന്ന് തെളിയിച്ചിരിക്കുകയാണ് മടവൂർ 'നാളം' എന്ന സംഘടന. കാർഷികസംസ്കാരത്തി​െൻറ വിസ്മൃതിയിലാണ്ട ഓർമകൾക്ക് പുതുജീവൻ പകർന്ന ഇവരുടെ വിളവെടുപ്പ് നാടിന് ഉത്സവമായി. നാഷനൽ ആർട്സ് ലവേഴ്സ് അസോസിയേഷൻ മടവൂർ (നാളം), റിങ്കു ആൻഡ് റിനു സ്മാരക ഗ്രന്ഥശാല, നാളം യൂത്ത് വിങ് എന്നിവരുടെ കൂട്ടായ്മയിൽ മടവൂർ മഹാദേവർ ക്ഷേത്രത്തിന് സമീപം നടുവത്തേല പാടശേഖരത്തിൽ നൂറ്മേനി വിളവ് കൊയ്തു. പൂർണമായും ജൈവ നെൽകൃഷിയാണ് നടത്തിയത്. ആറ് മാസങ്ങൾക്ക് മുമ്പ് അരയേക്കർ നെൽവയൽ പാട്ടത്തിനെടുത്ത് കൃഷി യോഗ്യമാക്കിയാണ് വിത്ത് വിതച്ചത്. വിളവെടുപ്പ് ഉത്സവം വി. ജോയി എം.എൽ.എ നിർവഹിച്ചു. സാംസ്കാരിക, രാഷ്ട്രീയ കലാ-കാർഷിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. നാടി​െൻറ മികച്ച കർഷകരെ ആദരിച്ചു. ചടങ്ങിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ, പള്ളിക്കൽ സബ് ഇൻസ്പെക്ടർ ശ്യാം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജിത, പഞ്ചായത്ത് മെംബർമാരായ ധർമശീലൻ, പ്രീത, എം.ജി. മോഹൻദാസ്, ദീപ, സിദ്ദീഖ്, വർക്കല കഹാർ, മണലുവട്ടം ശശിധരൻ നായർ, നാളം പ്രസിഡൻറ് ദേവദാസ്, സെക്രട്ടറി ബിനു, കൃഷി സമിതി കൺവീനർ എം. ലാലു, രക്ഷാധികാരി മടവൂർ കൃഷ്ണൻകുട്ടി, എസ്.ബി.ഐ മാനേജർ, പാടശേഖര സമിതി ഭാരവാഹികൾ, മടവൂർ ഗവ. എൽ.പി.എസിലെ വിദ്യാർഥികൾ, സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ, കാർഷിക കൂട്ടായ്മ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story