Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ്...

കഞ്ചാവ് വിൽപനക്കെത്തിയയാളെ പൊലീസ് പിടികൂടി

text_fields
bookmark_border
കാഞ്ഞിരംകുളം: സ്‌കൂൾ പരിസരത്ത് . കാഞ്ഞിരംകുളം കഴിവൂർ മൂന്നുമുക്കിൽ വിക്രമൻ എന്ന അനിൽകുമാറിനെയാണ് (53) കാഞ്ഞിരംകുളം െപാലീസ് പിടികൂടിയത്. കാഞ്ഞിരംകുളത്തെ സ്‌കൂൾ പരിസരത്ത് കഞ്ചാവുമായി വിൽപനക്ക് എത്തിയപ്പോഴാണ് െപാലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 77 ചെറിയ കവറുകളിലാക്കിയ 260ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കാഞ്ഞിരംകുളത്തും പരിസരപ്രദേശങ്ങളിലും സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ഇയാൾ കഞ്ചാവ് വിൽപന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാഞ്ഞിരംകുളം എസ്.ഐ പ്രതാപചന്ദ്ര​െൻറ നേതൃത്വത്തിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജിത്തു, ഷാജികുമാർ നെൽസൺ എന്നിവർ ചേർന്നാണ് പിടികൂടിയത്. കഞ്ചാവ് വിൽപന നടത്തിയതിന് അനിൽകുമാറിനെതിരെ നേരത്തേ കോവളം പൊലീസും കേസെടുത്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story