Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൃഹനാഥനെ ആക്രമിച്ച്...

ഗൃഹനാഥനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
കോവളം: വീട്ടുടമസ്ഥനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ. വെങ്ങാനൂർ പനങ്ങോട് തുലവിള ലൂഥറൻ ചർച്ചിന് സമീപം ജയശ്രീ വിലാസത്തിൽ രാജശേഖരൻ നായർ മകൻ ബിജു എന്ന അനിൽ കുമാറിനെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. മുട്ടയ്ക്കാട് പനങ്ങോട് റോഡിൽ തുലവിള ഭാഗത്ത് റോഡിന് കുറുകെ അപകടകരമായ രീതിയിൽ കല്ലും മറ്റും ഇറക്കിയതിനെക്കുറിച്ച് ചോദിച്ച സമീപവാസിയായ രാജനെ പ്രതി ഹോളോബ്രിക്സ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു. മർദനത്തിൽ ഇയാളുടെ മൂക്കി​െൻറ പാലം പൊട്ടുകയും പല്ല് തകരുകയും ചെയ്തു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഒളിവിൽപോയ പ്രതിയെ ഫോർട്ട് അസി. കമീഷണർ ജെ.കെ. ദിനിലി​െൻറ നിർദേശത്തെ തുടർന്ന് കോവളം എസ്.ഐ അജിത് കുമാർ, അഡീഷനൽ എസ്.ഐ സത്യൻ, എ.എസ്.ഐമാരായ പ്രേംകുമാർ, രാജൻ, സി.പി.ഒ രാജേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story