Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറെയിൽവേ ഗ്രൂപ് ഡി...

റെയിൽവേ ഗ്രൂപ് ഡി പരീക്ഷ മലയാളത്തിൽ എഴുതാൻ അനുവദിക്കണം ^എൻ.കെ. േപ്രമചന്ദ്രൻ എം.പി

text_fields
bookmark_border
റെയിൽവേ ഗ്രൂപ് ഡി പരീക്ഷ മലയാളത്തിൽ എഴുതാൻ അനുവദിക്കണം -എൻ.കെ. േപ്രമചന്ദ്രൻ എം.പി *കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനും റെയിൽവേ റിക്രൂട്ട്മ​െൻറ് ബോർഡ് ചെയർമാനും നിവേദനം നൽകി കൊല്ലം: റെയിൽവേ ഗ്രൂപ് ഡി തസ്തികയിലേക്കുള്ള പരീക്ഷ എഴുതുന്നതിനുള്ള പ്രാദേശിക ഭാഷകളുടെ പട്ടികയിൽ ദക്ഷിണ റെയിൽവേ ചെന്നൈയിലും തെക്ക് പടിഞ്ഞാറൻ റെയിൽവേ ബംഗളൂരു നടത്തുന്ന റിക്രൂട്ട്മ​െൻറുകളിൽ മലയാളം ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എൻ.കെ. േപ്രമചന്ദ്രൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനും റെയിൽവേ റിക്രൂട്ട്മ​െൻറ് ബോർഡ് ചെയർമാനും നിവേദനം നൽകി. ഹിന്ദി, ഇംഗ്ലീഷ്, ഉർദു കൂടാതെ പ്രാദേശിക ഭാഷകളായ ഗുജറാത്തി, മറാത്തി, പഞ്ചാബി, കന്നഡ, തെലുങ്ക്, തമിഴ്, കൊങ്കിണി, ഒഡിയ, ആസാമി, ബംഗാളി, മണിപ്പൂർ എന്നീ ഭാഷകൾ പരീക്ഷ എഴുതുന്നതിനായി തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം അപേക്ഷകർക്ക് നൽകിയിട്ടുണ്ട്. എന്നാൽ, മലയാളം ഈ പട്ടികയിൽ ഉൾപ്പെടുത്താത്തത് കേരളത്തോടുള്ള വിവേചനവും മലയാള ഭാഷയിൽ പരീക്ഷ എഴുതാനുള്ള അപേക്ഷകരുടെ അവകാശം നിഷേധിക്കലുമാണ്. അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും മലയാള ഭാഷ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story