Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎല്ലാ വൈദ്യശാസ്​ത്ര...

എല്ലാ വൈദ്യശാസ്​ത്ര ശാഖകളും ഒരു കുടക്കീഴിലേക്ക്​

text_fields
bookmark_border
തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിെല പൊതുജനാരോഗ്യ നിയമം (കേരള പബ്ലിക് െഹൽത്ത് ആക്ട്) പരിഷ്കരിക്കാൻ നിർദേശം. എല്ലാ വൈദ്യശാസ്ത്ര ശാഖകളും ഉൾപ്പെടുത്തി ഏകീകൃത പൊതുജനാരോഗ്യ നിയമം കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം വരുന്നതോടെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് നിലവിെല രണ്ട് നിയമങ്ങളും ഇല്ലാതാകും. ആരോഗ്യ വകുപ്പ് ഉടൻ പുറത്തിറക്കുന്ന ആരോഗ്യനയത്തിലാണ് ഇൗ നിർദേശമുള്ളത്. ആരോഗ്യവിദ്യാഭ്യാസവും ജീവിതശൈലി മാറ്റവുംകൊണ്ട് മാത്രം പൊതുജനാരോഗ്യം മെച്ചപ്പെടില്ലെന്നാണ് ആരോഗ്യനയം ചൂണ്ടിക്കാട്ടുന്നത്. ഇതുസംബന്ധിച്ച് പുതിയ നിയമനിർമാണവും അവയുടെ കർക്കശമായ നടപ്പാക്കലും ആവശ്യമാണ്. നിലവിലെ തിരുവിതാംകൂർ-കൊച്ചി (ടി.സി) ആക്ടും മലബാർ ആക്ടുമാണ് ഏകീകൃത നിയമമാക്കി പരിഷ്കരിക്കാൻ നിർദേശിച്ചിരിക്കുന്നത്. കൂടാതെ, ഏകീകൃത മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ടും നടപ്പാക്കും. കേരളത്തിൽ തിരുവിതാംകൂർ-കൊച്ചി പ്രദേശങ്ങളിലെ ഡോക്ടർമാരുടെ രജിസ്ട്രേഷൻ ടി.സി മെഡിക്കൽ പ്രാക്ടീഷനേഴസ് ആക്ട് 1953 പ്രകാരവും മലബാർ പ്രദേശത്തുള്ളവരുടേത് മദ്രാസ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് ആക്ട് 1914 ഉം പ്രകാരമാണ്. ടി.സി. ആക്ട് എല്ലാ വൈദ്യ വിഭാഗങ്ങളുടെയും രജിസ്ട്രേഷൻ നടത്തുേമ്പാൾ മദ്രാസ് ആക്ട് ആധുനിക ചികിത്സയുടേത് മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ഏകീകൃത നിയമം ശിപാർശ ചെയ്തിരിക്കുന്നത്. ആരോഗ്യസേവനം വസ്തുനിഷ്ഠവും സുതാര്യവും ഗുണനിലവാരമുള്ളതാണെന്നും ഉറപ്പാക്കാൻ മെഡിക്കൽ ഒാഡിറ്റിങ് വേണമെന്നും നിർദേശമുണ്ട്. ജനങ്ങളുടെ ആരോഗ്യാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ മെഡിക്കൽ ഒാംബുഡ്സ്മാനെ നിയോഗിക്കും. ആരോഗ്യരംഗത്തെയോ നിയമരംഗത്തെയോ പ്രഗല്ഭ വ്യക്തിയായിരിക്കും ഒാംബുഡ്സ്മാ​െൻറ ചുമതല വഹിക്കുക. രോഗികൾക്ക് സേവനം നൽകുന്നതിൽ ഏറെ പങ്കുവഹിക്കുന്ന ക്ലിനിക്കൽ ലബോറട്ടറികൾക്കും ഇമേജിങ് കേന്ദ്രങ്ങൾക്കും രജിസ്ട്രേഷനും ഗ്രേഡിങ്ങും ഉറപ്പുവരുത്താൻ ക്ലിനിക്കൽ ഡയഗ്നോസ്റ്റിക് ടെക്നോളജി കൗൺസിൽ രൂപവത്കരിക്കും. മെഡിക്കൽ ലീഗൽ സേവനങ്ങൾ മെച്ചെപ്പടുത്താൻ ജില്ല, താലൂക്ക് ആശുപത്രികളിൽ പൊലീസ് സർജൻ തസ്തിക സൃഷ്ടിച്ച് പോസ്റ്റ്മോർട്ടവും ഫോറൻസിക് ജോലികളും നടത്തും. മെഡിക്കോ ലീഗൽ നടപടികൾ വസ്തുനിഷ്ഠമാക്കാനും ഏകീകൃതമാക്കാനും നിലവിലെ ഏകീകൃത മെഡിക്കൽ ലീഗൽ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കാനും ആരോഗ്യനയം നിർദേശിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story