Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓട്ടിസം അതിജീവന...

ഓട്ടിസം അതിജീവന പദ്ധതികൾ രാജ്യത്തിന് മാതൃക –കെ. ജഗദമ്മ

text_fields
bookmark_border
കൊല്ലം: ഓട്ടിസം, ഭിന്നശേഷി എന്നിവയുള്ള കുട്ടികളുടെ ചികിത്സ പുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ രാജ്യത്തിന് മാതൃകയാവുകയാണ് ജില്ല പഞ്ചായത്തെന്ന് പ്രസിഡൻറ് കെ. ജഗദമ്മ. വിക്ടോറിയ ആശുപത്രിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച അതിജീവനം പദ്ധതി കേരളപുരം ഗവ. ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എസ്.എസ്.എയുടെ മേൽനോട്ടത്തിലുള്ള എട്ട് ഓട്ടിസം സ​െൻററുകളിലെ ഓരോ കുട്ടികൾക്കും ക്ലിനിക്കൽ റെക്കോഡ് ആരംഭിക്കുമെന്നും അവർ പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവശങ്കരപിള്ള അധ്യക്ഷതവഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ജൂലിയറ്റ് നെൽസൺ ഓട്ടിസം ക്ലിനിക്കൽ റെക്കോഡ് പ്രകാശനം ചെയ്തു. ഗവ. വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ് പദ്ധതി വിശദീകരിച്ചു. സർവശിക്ഷ അഭിയാൻ ജില്ല കോഒാഡിനേറ്റർ രാധാകൃഷ്ണൻ ഉണ്ണിത്താൻ എച്ച്.എം.സി അംഗങ്ങളായ മൗട്ടത്ത് മോഹനൻ ഉണ്ണിത്താൻ, അഡ്വ. ആർ. വിജയൻ, കുരീപ്പുഴ മോഹനൻ, കേരളപുരം ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലീല, ഡോ. പി. ജയ എന്നിവർ സംസാരിച്ചു. ഡോ. സോഫിയ, ഡോ. പി. ജയ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ചിത്ര, കുമാരസ്വാമി, തെറാപ്പിസ്റ്റുമാരായ ഷിനു ജെർമിയാസ്, റിസാന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story