Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഞ്ചായത്ത്​ ദിനാഘോഷം...

പഞ്ചായത്ത്​ ദിനാഘോഷം 17 മുതൽ പെരിന്തൽമണ്ണയിൽ

text_fields
bookmark_border
തിരുവനന്തപുരം: ഇൗ വർഷത്തെ പഞ്ചായത്ത് ദിനാഘോഷത്തി​െൻറ സംസ്ഥാനതല പരിപാടികൾ 17 മുതൽ 19 വരെ പെരിന്തൽമണ്ണയിൽ നടക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സ​െൻററിൽ 18ന് രാവിലെ 10ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.െഎ. ഷാനവാസ് എം.പി തുടങ്ങിയവർ പെങ്കടുക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സെമിനാർ മന്ത്രി തോമസ് െഎസക് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽ കുമാർ, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവർ സംസാരിക്കും. ടി.എൻ. സീമ, അദീല അബ്ദുല്ല, സി.കെ. ജഗദീശൻ, സി. രാമകൃഷ്ണൻ, പ്ലാനിങ് ബോർഡ് അംഗം കെ.എൻ. ഹരിലാൽ എന്നിവർ സെമിനാറിൽ പെങ്കടുക്കും. 19ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ, തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് എന്നിവർ സംസാരിക്കും. 17ന് തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ, നവകേരള മിഷനുകൾ, കേരള മിഷൻ, തദ്ദേശമിത്രം തുടങ്ങിയവയുടെ പ്രൊജക്ടുകളുടെ പ്രദർശനം ഉണ്ടായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story