Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഹകരണ പഠന ഗവേഷണ...

'സഹകരണ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കണം'

text_fields
bookmark_border
കൊട്ടിയം: സഹകരണ മേഖലയിലെ ജീവനക്കാർക്കും സഹകാരികൾക്കും കാലത്തിനൊത്ത അറിവ് നേടാനും ഗവേഷണവും പഠനവും നടത്താനും സഹായിക്കുന്ന പഠന ഗവേഷണ കേന്ദ്രം ആവശ്യമാണെന്ന് സഹകരണ സംഗമത്തിൽ അഭിപ്രായമുയർന്നു. കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയുടെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് സഹകരണ സംഗമം സംഘടിപ്പിച്ചത്. മുൻ പി.എസ്.സി ചെയർമാൻ എം. ഗംഗാധരക്കുറുപ്പ് അവതരിപ്പിച്ച 'സഹകരണ പ്രസ്ഥാനം -കൊല്ലം മാതൃക' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ചർച്ച. സഹകരണ സ്ഥാപനങ്ങൾക്കാവശ്യമായ പ്രോജക്റ്റ് തയാറാക്കാൻ വിദഗ്ധരുടെ സെൽ രൂപവത്കരിക്കണം. ഒരു ബ്ലോക്കിൽ 100 പേർക്ക് തൊഴിൽ ലഭിക്കത്തക്ക രീതിയിലുള്ള വ്യവസായ സംരംഭങ്ങൾ സഹകരണ മേഖലയിൽ സ്ഥാപിക്കണമെന്നും നിർദേശമുയർന്നു. പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആഗോളവത്കരണത്തെ ചെറുക്കാൻ സഹകരണ മേഖലക്ക് കഴിയണമെന്ന് ചടങ്ങിൽ പങ്കെടുത്ത മുൻ മന്ത്രി സി.വി. പത്മരാജൻ പറഞ്ഞു. മുൻ എം.എൽ.എ എൻ. അനിരുദ്ധൻ, ബാലചന്ദ്രൻ, അൻസാർ അസീസ്, തൊടിയൂർ രാമചന്ദ്രൻ, എസ്. വിക്രമൻ, മാധവൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story