Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിർത്തിയിട്ട കാറിൽ...

നിർത്തിയിട്ട കാറിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച്​ യുവാവിന് പരിക്ക്

text_fields
bookmark_border
കരുനാഗപ്പള്ളി: ദേശീയപാത പുത്തൻതെരുവിൽ നിർത്തിയിട്ട കാറിലേക്ക് അമിതവേഗത്തിൽ വന്ന ആഡംബര ബൈക്ക് ഇടിച്ചുകയറി യുവാവിന് പരിക്ക്. വെള്ളിയാഴ്ച ഉച്ചക്ക് 1.15 ഒാടെയായിരുന്നു അപകടം. പുത്തൻതെരുവ് ജുമമസ്ജിദിൽ ജുമാ നമസ്കാരത്തിനെത്തിയയാളുടെ റോഡ് സൈഡിൽ പാർക്ക് ചെയ്ത കാറിലേക്കാണ് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുകയറിയത്. പള്ളിയിൽ ജുമാനമസ്കാരത്തിനെത്തിയവർ ഉടൻതന്നെ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. ദേശീയപാതയിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി ഗതാഗതതടസ്സം നീക്കി.
Show Full Article
TAGS:LOCAL NEWS 
Next Story