Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലുറപ്പ്...

തൊഴിലുറപ്പ് തൊഴിലാളികളോട് അവഗണന; പഞ്ചായത്ത്​ ഒാഫിസ്​ ഉപരോധിച്ചു

text_fields
bookmark_border
ചവറ: ഒരു വിഭാഗം തൊഴിലുറപ്പ് തൊഴിലാളികളാടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികൾ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ അഞ്ച്, ഏഴ്, ഒമ്പത് 13 വാർഡുകളിലെ തൊഴിലുറപ്പ് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിനെ തുടർന്നായിരുന്നു പ്രതിഷേധം. തൊഴിൽ ലഭിക്കാൻ തൊഴിലാളികളുടെ വിവരവും കരം അടച്ച രസീതുകളുമായി ഫെബ്രുവരി രണ്ടിന് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, തൊഴിൽ ദിനങ്ങൾ പരമാവധിയായെന്ന കാരണത്തിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് എസ്റ്റിമേറ്റും മസ്റ്റർ റോളും എടുക്കേണ്ടെന്ന് നിർദേശിെച്ചന്ന് പറഞ്ഞ് തങ്ങളെ തിരിച്ചയക്കുകയായിരുന്നെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 15ന് ചവറ ബ്ലോക്കിൽ നടത്തിയ അന്വേഷണത്തിൽ ചവറ ബ്ലോക്ക് അങ്ങനെയൊരു നിർദേശം അയച്ചിട്ടില്ലന്നാണറിയാൻ കഴിഞ്ഞത്. വർഷത്തിൽ ആകെ 34 തൊഴിൽ ദിനങ്ങൾ മാത്രമാണ് കിട്ടുന്നത്. അതില്ലാതാക്കാൻ പഞ്ചായത്ത് സെക്രട്ടറിയും ഓവർസിയറും ഉദ്യോഗസ്ഥരും തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും സ്ത്രീകൾ പറഞ്ഞു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധം ജില്ല പഞ്ചായത്ത് അംഗം സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. സന്തോഷ് തുപ്പാശ്ശേരി, ജോസ് വിമൽരാജ്, പ്രഭാകരൻ പിള്ള, വാർഡ് അംഗങ്ങളായ ബിന്ദു ബാലൻ, സിന്ധി, ഓമനക്കുട്ടക്കുറുപ്പ് , സി.ഡി.എസ് ചെയർപേഴ്സൺ ഗ്രേസി വിൻെസൻറ്, താര, അംബിക, ഗീത, ഉമാദേവി, രമാദേവി, ഗീത എന്നിവർ സംസാരിച്ചു. അംഗൻവാടികള്‍ക്ക് ലൈബ്രറി ഓച്ചിറ: ബ്ലോക്ക് പഞ്ചായത്തി​െൻറ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 അംഗൻവാടികളില്‍ ലൈബ്രറി സൗകര്യം ഏര്‍പ്പെടുത്തി. ആറു ലക്ഷം രൂപയാണ് പദ്ധതി ചെലവ്. സമ്മേളനം ജില്ല പഞ്ചായത്ത് അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷേര്‍ളി ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു. പുസ്തകത്തി​െൻറയും അലമാരയുടെയും വിതരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം അനില്‍ എസ്. കല്ലേലിഭാഗം നിര്‍വഹിച്ചു. സീനാ നവാസ്, അന്‍സാര്‍ എ. മലബാര്‍, എന്‍. കൃഷ്ണകുമാര്‍, ബിജു പാഞ്ചജന്യം, പി. ജയശ്രി, ശ്രീദേവി മോഹനന്‍, ശ്രീദേവി ചെറുതിട്ട, ആര്‍.കെ. ദീപ, വി. സാഗര്‍, റെമിജിയൂസ്, അംബികാദേവി, ആര്‍. അജയകുമര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story