Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫാർമസിസ്​റ്റ്​ ഒഴിവ്

ഫാർമസിസ്​റ്റ്​ ഒഴിവ്

text_fields
bookmark_border
അഞ്ചൽ: ഗ്രാമപഞ്ചായത്തിലെ കുരുവിക്കോണം ആയുഷ് പ്രൈമറി ഹെൽത്ത് സ​െൻററിൽ (ആയുർവേദം) ഫാർമസിസ്റ്റി​െൻറ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 വരെ കുരുവിക്കോണം പ്രൈമറി ഹെൽത്ത് സ​െൻററിൽ (ആയുർവേദം) അപേക്ഷകൾ സ്വീകരിക്കും. സ്റ്റാളുകളിലും ചന്തകളിലും പഴകിയ മാംസം വിൽപന വ്യാപകം അഞ്ചൽ: പഴകിയതും ദുർഗന്ധമുള്ളതുമായ മാംസം വ്യാപകമായി വിൽക്കുന്നതായി പരാതി. ഗ്രാമപഞ്ചായത്തുകളിൽനിന്ന് ഇറച്ചിക്കട നടത്തുന്നതിനുള്ള ലൈസൻസ് വാങ്ങിയ ശേഷം സ്റ്റാളുകൾ, ചന്തകളിലെ താൽക്കാലിക ഷെഡ് എന്നിവിടങ്ങളിൽ കൊണ്ടുവന്ന് വിൽക്കുന്ന ഇറച്ചിയിലാണ് ദുർഗന്ധമനുഭവപ്പെടുന്നത്. ഏരൂർ പഞ്ചായത്തിലെ ചില ഇറച്ചിക്കടകളിൽനിന്ന് നാട്ടുകാർ വാങ്ങിയ മാംസം പുഴുവരിച്ചതും ദുർഗന്ധമുള്ളതുമായിരുന്നു. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന മൃഗങ്ങളെ പരിശോധനകൾ കൂടാതെയാണ് കശാപ്പ് ചെയ്യുന്നത്. അതത് പഞ്ചായത്തുകളിലെ വെറ്ററിനറി സർജൻ പരിശോധിച്ച് രോഗമില്ലാത്തതും ഭക്ഷ്യയോഗ്യവുമാണെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമേ മൃഗങ്ങളെ കശാപ്പു ചെയ്യാവൂ എന്നാണ് വ്യവസ്ഥ. സ്ലാട്ടർ ഹൗസുകളിൽ മാത്രമെ കശാപ്പ് ചെയ്യാവൂ എന്നും വൃത്തിഹീനമോ തുറസ്സായതോ ആയ സ്ഥലത്തും മറ്റ് മൃഗങ്ങളുടെ മുന്നിലും കശാപ്പ് പാടില്ലെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഇതൊന്നും പാലിക്കാതെയാണ് കശാപ്പ് നടത്തുന്നത്. ഏതാനും ദിവസം മുമ്പ് ഏരൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അറവുശാലയിലേക്ക് കശാപ്പ് ചെയ്യാൻ കൊണ്ടുവന്ന പത്തോളം കന്നുകാലികളിൽ മിക്കതും വ്രണങ്ങൾ ബാധിച്ച് പുഴുവരിച്ച അവസ്ഥയിലായിരുന്നു. വർഷങ്ങളായി പ്രവർത്തിക്കുന്ന ഇവിടത്തെ അറവുശാലകളിൽ ഇത്തരത്തിെല കന്നുകാലികളെയാണ് രാത്രിയുടെ മറവിൽ കശാപ്പ് ചെയ്യാറുള്ളതെന്ന് നാട്ടുകാർ പറയുന്നു. പുഴുവരിച്ച കന്നുകാലികളെ കശാപ്പ് ചെയ്യാനുള്ള ഇറച്ചിക്കട ഉടമയുടെ ശ്രമത്തെ നാട്ടുകാർ തടഞ്ഞു. ഇതിനെത്തുടർന്ന് കശാപ്പ് ശാല നടത്തുന്നവരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ഏരൂർ പൊലീസും വെറ്ററിനറി സർജനും എത്തി കന്നുകാലികളെ പരിശോധിച്ചപ്പോൾ പുഴുവരിച്ചതാണെന്ന് ബോധ്യപ്പെട്ടു. അവശതയുള്ളതും വ്രണങ്ങളിൽ പുഴുവരിച്ചതുമായ നിരവധി കന്നുകാലികളെ റോഡിനോട് ചേർന്ന ഷെഡിൽ കശാപ്പ് നടത്തുന്നതിനായി കെട്ടിയിരിക്കുന്നത് പൊലീസും വെറ്ററിനറി സർജനും ബോധ്യപ്പെട്ടിരുന്നു. കശാപ്പ് ചെയ്ത ശേഷം അവശിഷ്ടങ്ങൾ സമീപത്തെ തോട്ടിൽ ഒഴുക്കുകയാണ് പതിവെന്നും നാട്ടുകാർ ആരോപിച്ചു. അറവുശാലക്ക് ആരോഗ്യവകുപ്പ് അധികൃതർ അടച്ചുപൂട്ടൽ നിർദേശം നൽകിയിരുന്നു. എന്നിട്ടും ഇറച്ചിക്കച്ചവടം തുടരുകയാണ്. ഈ വിഷയത്തിൽ പഞ്ചായത്ത് അധികൃതരും മൃഗസംരക്ഷണ വകുപ്പ് അധികൃതരും പരസ്പരം പഴിചാരുകയാണ്. നിയമപരമായി ലൈസൻസൊന്നും ഇറച്ചിക്കടക്ക് നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നു. അനധികൃത ഇറച്ചി വ്യാപാരത്തിനെതിരെ ശക്തമായ പ്രതിഷേധത്തിനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Show Full Article
TAGS:LOCAL NEWS 
Next Story