Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറൂറൽ ​േമഖലയിൽ...

റൂറൽ ​േമഖലയിൽ ഗുണ്ടകൾക്കെതിരെ നടപടി

text_fields
bookmark_border
കൊട്ടാരക്കര: ഗുണ്ടകൾക്കെതിരെയും സ്ഥിരം കുറ്റവാളികൾക്കെതിരെയും ശക്തമായ നടപടികളുമായി കൊല്ലം റൂറൽ ജില്ല പൊലീസ്. കുന്നിക്കോട് സ്റ്റേഷൻ പരിധിയിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ചക്കുപാറ സ്വദേശി വിഷ്ണുവിനെ ജില്ല പൊലീസ് മേധാവി ബി. അശോക​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജില്ല കലക്ടർ എസ്. കാർത്തികേയൻ ആറ് മാസത്തേക്ക് കരുതൽ തടങ്കലിന് ഉത്തരവിടുകയും ജയിലിലേക്ക് മാറ്റുകയും ചെയ്തു. കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒമ്പതോളം കേസുകളിൽ ഉൾപ്പെട്ട പടപ്പക്കര സ്വദേശികളികളായ ജിതിൻ പ്രസാദ്, മധു പ്രസാദ് എന്നിവരെ ഒരു വർഷത്തേക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു. ഗുണ്ടകൾ, റൗഡികൾ, അനധികൃത മദ്യ-മയക്കുമരുന്ന് വിൽപനക്കാർ സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയും അതിക്രമം നടത്തുന്നവർ, സാമൂഹിക വിരുദ്ധ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നവർ തുടങ്ങി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമ പ്രകാരം ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് റൂറൽ ജില്ല മേധാവി ബി. അശോകൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story