Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപണമിടപാട്​ കേസ്​...

പണമിടപാട്​ കേസ്​ ഒത്തുതീർപ്പായതിൽ ദുരൂഹത ^ചെന്നിത്തല

text_fields
bookmark_border
പണമിടപാട് കേസ് ഒത്തുതീർപ്പായതിൽ ദുരൂഹത -ചെന്നിത്തല തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണ​െൻറ മകൻ ഉൾപ്പെട്ട പണമിടപാട് കേസ് ഒത്തുതീർപ്പായതിൽ ദുരൂഹതയുള്ളതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 13 കോടി രൂപ തട്ടിെച്ചന്ന് പരാതി കൊടുക്കുകയും പ്രതിയുടെ യാത്ര വിലക്കാൻ പരാതി നൽകുകയും ചെയ്തവർ എല്ലാം തെറ്റിദ്ധാരണയായിരുെന്നന്ന് ഇപ്പോൾ പറഞ്ഞാൽ വിശ്വസിക്കാൻ ഇത് വെള്ളരിക്കാ പട്ടണമല്ല. കൊടുത്ത പണത്തി​െൻറ ഉറവിടം ചോദിക്കുമെന്നതിനാലാണ് തെറ്റിദ്ധാരണയെന്ന് പറയുന്നത്. അതാരും വിശ്വസിക്കുമെന്ന് കരുതേണ്ട. പണം കൊടുത്തിട്ടില്ലെങ്കിൽ എന്തിനാണ് പരാതി നൽകിയതെന്ന് വിശദീകരിക്കണം. പണം കിട്ടിയതിനാലാണ് നേരത്തേ വന്ന വാർത്തകളെല്ലാം ഇപ്പോൾ നിഷേധിക്കുന്നതെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ കുടുംബത്തിലെ മുഴുവൻ ആശ്രിതരുടെയും സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതിവിധി സ്വാഗതാർഹമാണ്. പോപുലർ ഫ്രണ്ടും ആർ.എസ്.എസും ഒരേവിധമുള്ള സംഘടനകളാണ്. പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും രണ്ടഭിപ്രായമാണ്. ഏതെങ്കിലും സംഘടനയെ നിരോധിക്കുന്ന കാര്യത്തിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടത്. ബാർ കോഴ കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് നേരത്തേ തന്നെ തങ്ങൾ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ വന്നിട്ടും സി.പി.എം മൗനം പാലിക്കുകയാണ്. കേസിൽ കെ.എം. മാണി കുറ്റക്കാരനല്ലെന്ന നിലപാടാണ് എക്കാലവും തങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ബാർ കോഴ ആരോപണം ഗൂഢാലോചനയാണെങ്കിൽ കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിൽ അർഥമിെല്ലന്നും ചെന്നിത്തല വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story