Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആധാരത്തിൽ വിലകുറച്ച്​...

ആധാരത്തിൽ വിലകുറച്ച്​ കാണിക്കൽ: നോട്ടീസ്​ കിട്ടിയിട്ടും പണമടയ്​ക്കാത്തവ​ർക്കെതിരെ നടപടി വരുന്നു

text_fields
bookmark_border
ആധാരത്തിൽ വിലകുറച്ച് കാണിക്കൽ: നോട്ടീസ് കിട്ടിയിട്ടും പണമടയ്ക്കാത്തവർക്കെതിരെ നടപടി വരുന്നു എസ്. വിനോദ്ചിത്ത് തിരുവനന്തപുരം: വസ്തു ഇടപാട് നടത്തിയപ്പോൾ ആധാരത്തിൽ വിലകുറച്ച് കാണിച്ച് നികുതി വെട്ടിച്ചവർക്കെതിരെ രജിസ്ട്രേഷൻ വകുപ്പ് നടപടി തുടങ്ങി. ആധാരത്തിൽ വിലകുറച്ച് കാട്ടിയതിന് നോട്ടീസ് നൽകിയിട്ടും പണമടയ്ക്കാൻ തയാറാകാത്തവർക്ക് എതിരെയാണ് നടപടി. 1986 മുതൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതിൽനിന്ന് 10 ലക്ഷത്തിലേറെ ആധാരങ്ങൾക്കാണ് അണ്ടർ വാല്യുവേഷൻ നോട്ടീസ് അയച്ച് പണം പിരിക്കാൻ വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. അതേസമയം, ഇത്തരത്തിൽ നോട്ടീസ് ലഭിച്ചവരിൽ 40 ശതമാനത്തിലേറെ പേർക്കും നോട്ടീസിൽ പറയുന്ന ഭൂമി കൈവശമില്ലെന്നതാണ് വാസ്തവം. ഇടപാട് സമയത്ത് ആധാരത്തിൽ വില കുറച്ചുകാണിച്ച മിക്ക വസ്തുക്കളും പല കൈമറിഞ്ഞു കഴിഞ്ഞു. 2010 ഏപ്രിൽ ഒന്നു മുതൽ ന്യായവില രജിസ്റ്ററിലെ വിലയെ അടിസ്ഥാനമാക്കിയാണ് വസ്തു കൈമാറ്റം രജിസ്റ്റർ ചെയ്യുന്നത്. ഇത്തരത്തിൽ കൈമാറ്റം രജിസ്റ്റർ ചെയ്ത വസ്തുക്കൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഒരിക്കൽ നോട്ടീസ് ലഭിച്ച് പണം അടച്ചവർക്കും വീണ്ടും നോട്ടീസ് അയക്കുന്നുണ്ട്. പണം അടച്ച രസീത് കൈവശമില്ലാത്തവരെ വീണ്ടും പണമടയ്ക്കാൻ നിർബന്ധിക്കുന്നതായും പരാതിയുണ്ട്. ഇതോടൊപ്പം, രജിസ്ട്രേഷൻ സമയത്ത് വില നിശ്ചയിച്ച ഉദ്യോഗസ്ഥർ തന്നെയാണ് ഇപ്പോൾ വില കുറഞ്ഞുപോയെന്ന് നോട്ടീസ് അയക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. വസ്തു കൈമാറ്റത്തി​െൻറ ചുമതല വഹിക്കുന്ന രജിസ്റ്ററിങ് ഉദ്യോഗസ്ഥർ, തങ്ങളെ പ്രീതിപ്പെടുത്താത്തവരോടുള്ള പ്രതികാര നടപടിയുടെ ഭാഗമായും ചിലർക്ക് അണ്ടർ വാല്വേഷൻ നോട്ടീസ് അയക്കുന്നു എന്നാണ് ആരോപണം. വസ്തു ഇടപാടുകളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് വകുപ്പിനുണ്ടായ വരുമാനച്ചോർച്ച നികത്തുന്നതിനും ഇപ്പോൾ അണ്ടർവാല്വേഷൻ നോട്ടീസ് മറയാക്കുന്നുണ്ട്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ വിലകുറഞ്ഞുപോയെന്ന് നോട്ടീസ് നൽകിയിട്ടും പണം അടയ്ക്കാത്തവരെ കണ്ടെത്തി റവന്യൂ റിക്കവറിയിലൂടെയും കൈമാറ്റം രജിസ്റ്റർ ചെയ്യുമ്പോഴും പണം ഈടാക്കാനാണ് ശ്രമം. ആധാരത്തിൽ വിലകുറച്ച് കാണിച്ചതിനെ തുടർന്ന് നടപടി നേരിട്ടവർക്ക് നിശ്ചിത തുകയടച്ച് നടപടി ഒഴിവാക്കുന്നതിന് രജിസ്േട്രഷൻ വകുപ്പ് കോമ്പൗണ്ടിങ് സ്കീം, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി എന്നിവ നടപ്പാക്കിയിരുന്നു. ഇത്തരക്കാരിൽനിന്ന് പണംപിരിച്ച് ആധാരം എഴുത്തുകാർക്ക് കമീഷൻ വരെ ഏർപ്പെടുത്തിയിരുന്നു. ഇതുകൊണ്ടൊന്നും വകുപ്പിന് കാര്യമായ വരുമാനവർധനയുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് റവന്യൂ റിക്കവറിയടക്കമുള്ള നടപടികളിലേക്ക് തിരിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story