Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെള്ളായണിയിൽ ഇന്നുമുതൽ ...

വെള്ളായണിയിൽ ഇന്നുമുതൽ ദേശീയ വാഴ മഹോത്സവം

text_fields
bookmark_border
നേമം: കല്ലിയൂര്‍ പഞ്ചായത്തില്‍ സിസ്സയുടെയും കല്ലിയൂർ ഗ്രാമപഞ്ചായത്തി​െൻറയും ആഭിമുഖ്യത്തില്‍ ദേശീയ വാഴ മഹോത്സവത്തിന ശനിയാഴ്ച തുടക്കമാകും. വൈവിധ്യമാർന്ന വാഴ ഉൽപന്നങ്ങൾ നിറഞ്ഞ ഇരുന്നൂറോളം സ്റ്റാളുകൾ സന്ദർശകർക്കായി ഒരുങ്ങി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വാഴ ഇനങ്ങളുടെ പ്രദർശനമാകും മുഖ്യ ആകർഷണം. വാഴയെക്കുറിച്ചുള്ള ശാസ്ത്രിയ അറിവുകൾക്കായി മേളയിൽ വലിയ പവിലിയൻ തന്നെ ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത തൈകൾ മുതൽ ടിഷ്യുകൾച്ചറൽ വാഴകൾ വരെ മേള സ്ഥലത്തുനിന്ന് വാങ്ങാൻ സാധിക്കും. രാവിലെ 10 മുതൽ രാത്രി 8.30 വരെയാണ് പ്രവേശനം. കാർഷിക ഗവേഷണ വിദ്യാർഥികൾക്കും സ്കൂൾ വിദ്യാർഥികൾക്കുമായി പ്രത്യേക പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്. വാഴപ്പഴ ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള വിവിധ യന്ത്രസാമഗ്രികൾ കാണാണും ഇവയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടാനും അവസരം ഉണ്ടാകും. രാവിലെ 11ന് കേന്ദ്ര കൃഷിമന്ത്രി രാധ മോഹൻ സിങ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. ദേശീയ വാഴമഹോത്സവത്തിൽ ഇന്ന് കൾച്ചറൽ പോഗ്രാം: പിന്നണി ഗായകരായ രവിശങ്കർ, സരിത രാജീവ്, ഗായത്രി, നാടൻപാട്ട് കലാകാരി രേഖ കൊടുങ്ങല്ലൂർ നയിക്കുന്ന ഗാനമേള
Show Full Article
TAGS:LOCAL NEWS 
Next Story