Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെയ്യാറ്റിൻകര കണ്ണ​ൻ...

നെയ്യാറ്റിൻകര കണ്ണ​ൻ ഇനി കണ്ണീരോർമ

text_fields
bookmark_border
നെയ്യാറ്റിൻകര: രോഗപീഡയിൽനിന്ന് കണ്ണൻ യാത്രയായി. വെള്ളിയാഴ്ചയായിരുന്നു ജനങ്ങളെ കണ്ണീരിലാക്കി നെയ്യാറ്റിൻകര കൃഷ്ണൻ കോവിലിലെ കണ്ണനെന്ന ആന ചരിഞ്ഞത്. അവസാനമായി ഒരു നോക്ക് കാണാൻ ജനപ്രവാഹമായിരുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡി​െൻറ കീഴിലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജകുമാരനായിരുന്നു കണ്ണൻ. അജ്ഞാതമായ രോഗപീഡയാൽ നരകതുല്യമായ ജീവിതമാണ് കണ്ണൻ വർഷങ്ങളായി അനുഭവിച്ചത്. 22 വയസ്സ് മാത്രമാണ് കണ്ണന്. ഒരു പ്രാവശ്യമാണ് ആകെ മദപ്പാടിലായത്. രോഗത്തെ തുടർന്ന് കഴുത്തടി ഉൾവലിഞ്ഞൊട്ടി എല്ലുകളെണ്ണാനാകും വിധം ഉന്തി വന്നിരിക്കുന്നു. വയറി​െൻറ പെരുക്കം ഭയാനകമാകും വിധം അനുദിനം വർധിക്കുകയായിരുന്നു. ഇൗ കാഴ്ച ജനതയെ ഒന്നടങ്കം വിഷമത്തിലാക്കിയിരുന്നു. ദേവസ്വം ബോർഡി​െൻറ ഡോ. രാജീവാണ് കണ്ണനെ ആദ്യമായി ചികിത്സിക്കാനെത്തിയത്. എന്നാൽ, അദ്ദേഹത്തി​െൻറ ചികിത്സ രീതിയിൽ തൃപ്തരല്ലാത്ത ഭക്തരുടെയും ആനപ്രേമികളുടെയും പരാതിയെ തുടർന്ന് മാറ്റുകയായിരുന്നു. തുടർന്ന് വിദഗ്ധ ഡോക്ടറുമാരെ നിയമിക്കുകയും ചികിത്സ തുടരുകയും ചെയ്തു. ഇതിനിടെ രണ്ട് പ്രാവിശ്യം നിലത്തു വീണിരുന്നു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയിരുന്നു. എന്നാൽ, വ്യാഴാഴ്ച രാവിലെ വീണ കണ്ണൻ എഴുന്നേറ്റില്ല. ദേവസ്വം കമീഷണർ വാസു, ഡെപ്യൂട്ടി കമീഷണർ രാധാകൃഷ്ണൻ, സെക്രട്ടറി ജയശ്രീ തുടങ്ങിയവർ സന്ദർശിച്ചു. വൈകീട്ട് ആചാരങ്ങളോടെ ദഹിപ്പിക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story