Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതളച്ചിരുന്ന രണ്ട്...

തളച്ചിരുന്ന രണ്ട് ആനകളിൽ ഒന്ന് ഇടഞ്ഞ്​ അടുത്തതിനെ കുത്തി

text_fields
bookmark_border
കാട്ടാക്കട: ആറാട്ട് ഘോഷയാത്ര എഴുന്നള്ളത്തിനായി കൊണ്ടുവന്ന് മൈലക്കരയിലെ പുരയിടത്തിൽ തളച്ചിരുന്ന രണ്ട് ആനകളിൽ ഒന്ന് ഇടഞ്ഞ് അടുത്തതിനെ കുത്തി. കള്ളിക്കാട് മൈലക്കര മങ്കാരമുട്ടം മഹാദേവർ ക്ഷേത്രത്തിൽ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. തുടർന്ന് ആനകളെ ഒഴിവാക്കി എഴുന്നള്ളത്ത് നടത്തി. വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. എഴുന്നള്ളത്തിനായി കൊണ്ടുവന്ന ചന്ദ്രൻ എന്ന ആനയാണ് അടുത്ത് തളച്ചിരുന്ന, കാരയ്ക്കാമണ്ഡപത്തിൽനിന്ന് മൂന്നു ദിവസം മുമ്പ് കൊണ്ടുവന്ന ഉണ്ണിക്കുട്ടൻ എന്ന മോഴ ആനയെ കുത്തിയത്. ആന വിഭ്രാന്തി കാട്ടിയതോടെ നെയ്യാർഡാം റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. തുടർന്ന് ഉടമ എത്തി ഇടഞ്ഞ ആനയെ സ്ഥലത്തുനിന്ന് മാറ്റി. ആന വീണ്ടും പ്രകോപനം ഉണ്ടാക്കിയേക്കുമെന്ന സംശയത്തിൽ ഘോഷയാത്രയിൽനിന്ന് ആനകളെ ഒഴിവാക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story