Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെയ്യാർഡാം അഡ്വഞ്ചറസ്...

നെയ്യാർഡാം അഡ്വഞ്ചറസ് ഇക്കോ ടൂറിസം; നടപടി ആരംഭിച്ചു ^സി.കെ. ഹരീന്ദ്രൻ

text_fields
bookmark_border
നെയ്യാർഡാം അഡ്വഞ്ചറസ് ഇക്കോ ടൂറിസം; നടപടി ആരംഭിച്ചു -സി.കെ. ഹരീന്ദ്രൻ കാട്ടാക്കട-: നെയ്യാർഡാം അഡ്വഞ്ചറസ് ഇക്കോ ടൂറിസം സ​െൻററായി വികസിപ്പിക്കാൻ നടപടി ആരംഭിച്ചതായി സി.കെ. ഹരീന്ദ്രൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കിഫ്‌ബിയിൽ ഉൾപ്പെടുത്തി ഘട്ടംഘട്ടമായി നൂറുകോടി ചെലവിട്ടാണ് നവീകരണം നടക്കുക. ഇതി​െൻറ ആദ്യപടിയായി സർക്കാർ അനുവദിച്ച 3.45 കോടിയുടെ വികസന പദ്ധതിയുടെയും നിർമാണം പൂർത്തിയായ ടൂറിസം പൊലീസ് അസി. സ​െൻററി​െൻറയും ഉദ്‌ഘാടനം ശനിയാഴ്ച നടക്കും. പാർക്കിങ് ഏരിയ നിർമാണം, ടിക്കറ്റ് കൗണ്ടർ, ലഘുഭക്ഷണ ശാലകൾ എന്നിവയുടെ നിർമാണം, ഉദ്യാനം, നീന്തൽകുളം, കുട്ടികളുടെ പാർക്ക് തുടങ്ങിയവയുടെ നവീകരണം എന്നിവയാണ് ഇപ്പോൾ നടക്കുക. ജലസേചന വകുപ്പി​െൻറയും ഡാം സുരക്ഷ അതോറിറ്റിയുടെയും െറസ്റ്റ് ഹൗസ്, പ്രോജക്ട് ഹൗസ് എന്നിവയും ശീതീകരിച്ച മുറികൾ ഉൾപ്പെടുത്തി ആധുനീകരിക്കും. അണക്കെട്ടലൈയും പരിസരത്തെയും വൈദ്യുതീകരണവും പൂർത്തിയാക്കും. കൂടാതെ നെയ്യാർഡാം പൂർണമായും സൗരോർജ വൈദ്യുതീകരണത്തിന് പദ്ധതി തയാറായതായും എം.എൽ.എ പറഞ്ഞു. സൗരോർജ വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ നെയ്യാര്‍ഡാം രാത്രി മുഴുവന്‍ വൈദ്യുതിപ്രഭയില്‍ നില്‍ക്കും. ഇപ്പോള്‍ വൈദ്യുതി മുടങ്ങിയാല്‍ നെയ്യാര്‍ഡാം ഇരുട്ടിലാകുന്ന സ്ഥിതിയാണ്. നെയ്യാർഡാം സിംഹസഫാരി പാർക്കിൽ രണ്ട് സിംഹങ്ങളെ കൂടെ കൊണ്ടുവരാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ദേശീയ സൂ അതോറിറ്റിയുടെ അനുമതി കിട്ടിയാലുടൻ സിംഹങ്ങൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കില്‍ ആണ്‍ സിംഹങ്ങള്‍ എല്ലാം ചത്തൊടുങ്ങി പാര്‍ക്ക് പൂട്ടലി​െൻറ വക്കിലായതോടെയാണ് പുതിയ സിംഹങ്ങള്‍ എത്തിക്കാന്‍ നടപടി സജീവമായത്. ശനിയാഴ്ച രാവിലെ 10ന് നെയ്യാർഡാമിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതികൾ ഉദ്‌ഘാടനം ചെയ്യും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, ഐ.ബി. സതീഷ്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ എന്നിവർ മുഖ്യാതിഥികളാവും.
Show Full Article
TAGS:LOCAL NEWS 
Next Story