Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകർഷകനെ ക്ലസ്​റ്റർ...

കർഷകനെ ക്ലസ്​റ്റർ കൺവീനർ അകാരണമായി മർദിച്ചതായി പരാതി

text_fields
bookmark_border
പാറശ്ശാല: -പച്ചക്കറി ക്ലസ്റ്റർ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുത്ത കർഷകനെ ആറയൂർ പച്ചക്കറി ക്ലസ്റ്റർ കൺവീനർ മർദിച്ചതായി പരാതി. കർഷകർക്കുള്ള ആനുകൂല്യങ്ങളിൽ തിരിമറിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചതി​െൻറ വിരോധത്തിലാണ് മർദനമെന്ന് പറയുന്നു. ആറയൂർ കുണ്ടുവിള വീട്ടിൽ ദേവനേശനാണ് (59) മർദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചെങ്കൽ കൃഷിഭവനിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയും പാറശ്ശാല കൃഷി അസി. ഡയറക്ടറുടെയും സാന്നിധ്യത്തിൽ പഞ്ചായത്തിലെ പാടശേഖര സമിതി ഭാരവാഹികളുടെയും പച്ചക്കറി ക്ലസ്റ്റർ ഭാരവാഹികളുടെയും യോഗം വിളിച്ചിരുന്നു. യോഗത്തിൽ പൊൻവിളയിലെ പച്ചക്കറി മാർക്കറ്റിലും ആറയൂർ പാടശേഖരത്തിലും കൃഷിചെയ്യാത്തവർക്കുപോലും ആനുകൂല്യം നൽകി ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായി കർഷകർ ഉന്നയിച്ചു. ഇതിലുള്ള വൈരാഗ്യത്തിലാണ് വനേശനെ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. പാറശ്ശാല പൊലീസിൽ പരാതിനൽകി. മെഡിക്കൽ ക്യാമ്പ് പാറശ്ശാല:- ഇടിച്ചക്ക പ്ലാമൂട് എച്ച്.ഐ.ജെ സ്കൂളി​െൻറ സിൽവർ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി ശനിയാഴ്ച രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story