Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫിഷറീസ് ഓഫിസ് മാർച്ചും ...

ഫിഷറീസ് ഓഫിസ് മാർച്ചും ധർണയും

text_fields
bookmark_border
കാവനാട്: മത്സ്യമേഖലയെ സംരക്ഷിക്കുക ഇന്ധന വിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകൾ അനിശ്ചിതകാല സമരം നടത്തുന്നതി​െൻറ ഭാഗമായി നടത്തി. ജില്ല ഫിഷിങ് ബോട്ട് ഒാപറേറ്റേഴ്സ് അസോസിയേഷ​െൻറയും സംയുക്ത സമരസമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന മാർച്ച് വ്യാഴാഴ്ച രാവിലെ ശക്തികുളങ്ങര ഹാർബറിൽനിന്ന് ആരംഭിച്ച് നീണ്ടകര ഫിഷറീസ് എ.ഡി ഓഫിസിന് മുന്നിൽ സമാപിച്ചു. ബോട്ടുടമകളും മത്സ്യത്തൊഴിലാളികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. ഡി.സി.സി വൈസ് പ്രസിഡൻറ് പി. ജർമിയാസ് ധർണ ഉദ്ഘാടനം ചെയ്തു. ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോ. ജില്ല പ്രസിഡൻറ് ചാർളി ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പീറ്റർ മത്യാസ് വിഷയാവതരണം നടത്തി. ബി.ജെ.പി നേതാവ് ശിവപ്രകാശ്, ഫിലിപ്, ശങ്കരൻ, മത്യാസ് സേവ്യർ, സുബ്രഹ്മണ്യൻ, പ്രദീപ് മാർട്ടിൻ, നെയിതിൽ വിൻസ​െൻറ്, അലോഷ്യസ് യോഹന്നാൻ, ജോസഫ് ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story