Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅറ്റകുറ്റപ്പണി...

അറ്റകുറ്റപ്പണി കഴിഞ്ഞു; മേൽപാലം ​ഇന്ന്​ തുറക്കും

text_fields
bookmark_border
കൊല്ലം: അറ്റകുറ്റപ്പണിക്കായി അടച്ചിരുന്ന സിറ്റി പൊലീസ് കമീഷണർ ഓഫിസിന് മുന്നിലെ മേൽപാലം വെള്ളിയാഴ്ച ഗതാഗതത്തിനായി തുറക്കും. കഴിഞ്ഞമാസം 22നാണ് പാലം അടച്ചത്. 45 ലക്ഷം അടങ്കൽതുകയിൽ പൊതുമരാമത്ത് വകുപ്പാണ് നവീകരണം പൂർത്തിയാക്കിയത്. പാലത്തി​െൻറ എക്‌സ്‌പാൻഷൻ ജോയൻറുകളും ടാറിങ്ങും ഇളകിമാറിയതിനെ തുടർന്നാണ് നവീകരണം വേണ്ടിവന്നത്. 170 മീറ്റർ നീളമുള്ള മേൽപാലത്തിലെ കോൺക്രീറ്റ് ബ്ലോക്കുകൾ തമ്മിൽ യോജിപ്പിക്കുന്ന 22 എക്‌സ്‌പാൻഷൻ ജോയൻറുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. ജോയൻറുകളിലെ സ്റ്റീൽ പ്ലേറ്റുകൾ മാറ്റുന്നതിനായി കോൺക്രീറ്റ് നടത്തി പാലത്തി​െൻറ ഉയരം വർധിപ്പിച്ചശേഷമാണ് ടാർ ചെയ്തത്. മേൽപാലം അടച്ചതോടെ മൂന്ന് ആഴ്ചയിലേറെയായി നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവെപ്പട്ടിരുന്നു. വേണ്ടത്ര ജോലിക്കാരെ നിയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തിയില്ലെന്ന വിമർശവും ഇതിനിടെ ഉയർന്നു. എന്നാൽ, സാധ്യമായ വേഗത്തിൽ തന്നെയാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story