Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻ.എസ്​ ബെസ്​റ്റ്​...

എൻ.എസ്​ ബെസ്​റ്റ്​ ഡോക്​ടർ പുരസ്​കാരം​ ഡോ. മനോജ്​ മണിക്ക്​

text_fields
bookmark_border
കൊല്ലം: 2017ലെ എൻ.എസ് ബെസ്റ്റ് ഡോക്ടർ പുരസ്കാരത്തിന് ഗവ. വിക്ടോറിയ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. മനോജ്മണി അർഹനായി. ആതുരസേവനരംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ജില്ലയിലെ സർക്കാർ ഡോക്ടർമാർക്ക് എൻ.എസ് സഹകരണ ആശുപത്രിയാണ് അവാർഡ് നൽകുന്നത്. ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ജില്ല ആശുപത്രിയിൽ നടപ്പാക്കിയ 'സ്വപ്നചിറക്' പദ്ധതിയുടെ ചുമതലക്കാരനാണ് ഡോ. മനോജ്. ഡോ. ശിവരാമകൃഷ്ണപിള്ള ചെയർമാനും എൻ.എസ് ആശുപത്രി െഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ കൺവീനറുമായ അഞ്ചംഗ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം 17ന് നടക്കുന്ന എൻ.എസ് ആശുപത്രി വാർഷിക സമ്മേളനത്തിൽ സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story