Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകശുവണ്ടി മേഖലയിൽ...

'കശുവണ്ടി മേഖലയിൽ കുത്തകസംഭരണം നടപ്പാക്കണം'

text_fields
bookmark_border
കൊല്ലം: കശുവണ്ടി മേഖലയിൽ സർക്കാർ കുത്തകസംഭരണം നടപ്പാക്കണമെന്ന് കേരള കശുവണ്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. കുത്തകസംഭരണം നടപ്പിലായാൽ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന തോട്ടണ്ടി അന്യസംസ്ഥാനങ്ങളിൽ പോകുന്നത് തടയാൻ കഴിയും. സംഭരണം നടപ്പാക്കിയാൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ഫാക്ടറികളിൽ തോട്ടണ്ടി കിട്ടാൻ സാധ്യതയുണ്ടാകും. തോട്ടണ്ടി ഇറക്കുമതിയിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ചുങ്കം പൂർണമായി ഒഴിവാക്കണം. കശുവണ്ടി മേഖലയിൽ പ്രത്യേക പാക്കേജ് കേന്ദ്രസർക്കാർ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പെരിനാട് മുരളി അധ്യക്ഷത വഹിച്ചു. പ്രകടനവും ധർണയും കൊല്ലം: കേന്ദ്രസർക്കാറി​െൻറ ജനദ്രോഹ നയങ്ങൾക്കെതിരെ ജനതാദൾ എസ് കൊല്ലം ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രകടനവും ബി.എസ്.എൻ.എൽ ഒാഫിസിന് മുന്നിൽ ധർണയും നടത്തി. ജനതാദൾ ടൗൺ കമ്മിറ്റി പ്രസിഡൻറ് ബി. പ്രതീഷി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല പ്രസിഡൻറ് അഡ്വ. കെ.എൻ. മോഹൻലാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കണ്ണനല്ലൂർ ബെൻസിലി, കെ.എസ്. കമറുദ്ദീൻ മുസ്ലിയാർ, മുൻ ജില്ല പ്രസിഡൻറ് മോഹൻദാസ് രാജധാനി, ജില്ല ഭാരവാഹികളായ ഡോ. കെ.പി. ജോർജ് മുണ്ടയ്ക്കൽ, അഡ്വ. വി. സുഗതൻ, വാഴപ്പള്ളി തൗഫീക്ക്, നൗഷാദ് പള്ളിമുക്ക്, സനൽ സത്താർ, വിജിത് ആശ്രാമം, നൗഷാദ്, അൻവർ മേവറം എന്നിവർ സംസാരിച്ചു. മോഹനചന്ദ്രൻ സ്വാഗതവും സൗമ്യ പള്ളിമുക്ക് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story