Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right13 വയസ്സിന്​ താഴെയുള്ള ...

13 വയസ്സിന്​ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക രോഗങ്ങൾക്ക് ചികിത്സയില്ല: പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എസ്.എ.ടി ആശുപത്രിയിൽ ചില പ്രത്യേക രോഗങ്ങൾക്ക് ചികിത്സ നൽകാത്തത് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചതവ്, ഒടിവ്, കണ്ണ്, ത്വക്ക് സംബന്ധമായ രോഗങ്ങൾക്കാണ് ചികിത്സ ലഭിക്കാത്തത്. ഇത്തരം രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരും യൂനിറ്റും ലഭ്യമല്ല. ചികിത്സ ലഭിക്കാത്ത രോഗങ്ങൾ ഉണ്ടാകുമ്പോൾ എസ്.എ.ടിയിലെ ഡ്യൂട്ടി ഡോക്ടറുടെ കുറിപ്പടി വാങ്ങി മെഡിക്കൽ കോളജിൽ ചികിത്സ തേടണം. എസ്.എ.ടി ആശുപത്രിയിൽ ചികിത്സ നൽകുകയോ ഇല്ലെങ്കിൽ കുറിപ്പടി കൂടാതെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകുകയോ വേണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. വേദനകൊണ്ട് പുളയുന്ന കുട്ടികളെയും കൊണ്ട് രക്ഷാകർത്താക്കൾ നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് എന്നിവർ ഒരുമാസത്തിനകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story