Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെരപ്പയം പാലംവഴി...

പെരപ്പയം പാലംവഴി കെ.എസ്​.ആർ.ടി.സി സർവിസ്​ ആരംഭിച്ചു

text_fields
bookmark_border
ഓയൂർ: ചടയമംഗലം ഡിപ്പോയിൽനിന്ന് പെരപ്പയം പാലംവഴി ഓയൂരിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചു. ചടയമംഗലം, പോരേടം, പെരപ്പയം, ആക്കൽ, ചെറിയ വെളിനല്ലൂർ വഴി ഓയൂരിലേക്കാണ് സർവിസ്. സമയക്രമം നിശ്ചയിച്ചതിനുശേഷം കൃത്യമായ ഷെഡ്യൂളുകൾ പിന്നീട് പ്രസിദ്ധീകരിക്കും. സർവിസ് തിരുവനന്തപുരം മെഡിക്കൽ കോളജ് വരെ ദീർഘിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. നഷ്ടത്തിലായ കെ.എസ്.ആർ.ടി.സി സർവിസുകൾ ലാഭത്തിലാക്കുന്നതിന് പൊതുജന പങ്കാളിത്തവും മന്ത്രിയും എം.എൽ.എയും ആവശ്യപ്പെട്ടു. സർവിസുകൾ ആരംഭിച്ചാൽ മാത്രം പോരാ ബസിൽ യാത്രചെയ്യുവാനുംകൂടി നമ്മൾ തയാറാകണം. കണ്ടക്ടർക്ക് സർവിസ് റാക്ക് ചടങ്ങിൽ മന്ത്രി കൈമാറി. 'മാധ്യമം' സപ്ലിമ​െൻറ് പ്രകാശനം ഓയൂർ: പെരപ്പയം പാലം ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'മാധ്യമം' സപ്ലിമ​െൻറ് മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്തു. എൻ.കെ. േപ്രമചന്ദ്രൻ എം.പി ഏറ്റുവാങ്ങി. പാലം നിർമാണാവശ്യം മുതൽ സമഗ്രമായി പ്രതിപാദിക്കുന്നതായിരുന്നു സപ്ലിമ​െൻറ്.
Show Full Article
TAGS:LOCAL NEWS 
Next Story