Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
കരുനാഗപ്പള്ളി: കേന്ദ്ര സർക്കാർ ബജറ്റിലെ കർഷകദ്രോഹ നടപടികൾക്കെതിരെ കേരള കർഷകസംഘം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ നടന്ന ധർണ കർഷക സംഘം ജില്ല ജോയൻറ് സെക്രട്ടറി എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സി.ആർ. മധു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, ജില്ല കമ്മിറ്റി അംഗങ്ങളായ വി. രാജൻപിള്ള, ഡി. രാജൻ എന്നിവർ സംസാരിച്ചു. ഖുത്തുബിയ്യത്ത് വാര്‍ഷികം കൊല്ലം: കാരന്തൂര്‍ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മണപ്പള്ളി മര്‍കസ് അല്‍മുനവ്വറയില്‍ ജെശ്‌നെ ഗൗസിയ്യ ഖുത്തുബിയ്യത്ത് വാര്‍ഷികവും ഇ.കെ. മുഹമ്മദ് ദാരിമി അനുസ്മരണവും ശനി, ഞായര്‍ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് ഖുത്തുബിയ്യത്ത് മജ്‌ലിസും തുടര്‍ന്ന് ഏഴിന് മതപ്രഭാഷണവും നടക്കും. എ.കെ. ഹംസ സഖാഫി മണപ്പള്ളി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തും. 18ന് രാവിലെ ഒമ്പതിന് ഡോ. ബി.എ. മുഹ്‌സിന്‍ കുടുബ സദസ്സിനും ഫാമിലി കൗണ്‍സലിങ്ങിനും നേതൃത്വം നല്‍കും. വൈകീട്ട് മൂന്നിന് സ്‌നേഹസംഗമം. ഏഴിന് സമാപനസമ്മേളനത്തില്‍ സൈനുല്‍ ആബ്ദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ പ്രാരംഭ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി. അബ്ദുല്‍ ഹഖീം അസ്ഹരി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണത്തിനും സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കും. പി.എ. ഹൈദ്രൂസ് മുസ്‌ലിയാര്‍ ഫൈസി, ത്വാഹ മുസ്‌ലിയാര്‍ കായംകുളം എന്നിവരെ ആദരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ. ഹംസ സഖാഫി മണപ്പള്ളി, എസ്. എസ്.എഫ് ദേശീയ പ്രസിഡൻറ് ബി.കെ. ശൗക്കത്ത് നഈമി, നൗഫല്‍ നൂറാനി, ഖലീലുല്‍ റഹ്മാന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു. ഭാഗവത സപ്താഹ ജ്ഞാനയജ്ഞം കൊല്ലം: കല്ലുംതാഴം ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തോടനുബന്ധിച്ചുള്ള ഭാഗവത സപ്താഹ ജ്ഞാനയജ്ഞം വെള്ളിയാഴ്ച ആരംഭിക്കും. യജ്ഞാചാര്യന്‍ ഹരിശങ്കര്‍ റാന്നിയുടെ നേതൃത്വത്തിലുള്ള ജ്ഞാനയജ്ഞം വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. 22 വരെ രാവിലെ 5.45 മുതല്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം, യജ്ഞശാലയില്‍ മഹാഗണപതിഹവനം, സമൂഹനാമജപം, വിഷ്ണുസഹസ്ര നാമജപം, ഭാഗവതത്തിലെ പ്രസക്തഭാഗങ്ങളുടെ പാരായണം, പ്രസാദമൂട്ട് , വിശേഷാല്‍ പൂജകള്‍, ദശാവതാര ചാര്‍ത്ത്, അന്നദാനം എന്നിവ നടക്കും. 20ന് സമൂഹസദ്യ , 22ന് രാത്രി എട്ട് മുതല്‍ കുമാരി സരിഗ എസ്. കുമാര്‍ അവതരിപ്പിക്കുന്ന സംഗീത സദസ്സ്. 23ന് വൈകീട്ട് ഏഴ് മുതല്‍ ചമയവിളക്ക്, രാത്രി ഒമ്പതിന് ആറ്റിങ്ങല്‍ ധന്യശ്രീയുടെ നാടകം 'മനുഷ്യരുണ്ട്‌ സൂക്ഷിക്കുക'. 24ന് രാവിലെ ഏഴിന് വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കലശം, നവകം, ശ്രീഭൂതബലി, പാലഭിഷേകം, കളഭാഭിഷേകം. വൈകീട്ട് നാല് മുതല്‍ കെട്ടുകാഴ്ച. രാത്രി ഒമ്പത് മുതല്‍ തിരുവനന്തപുരം സ്റ്റാര്‍ ബീറ്റ്സി​െൻറ ഗാനമേള, രാത്രി 12ന് നാടകം മാടമ്പിയും മക്കളും. പുലര്‍ച്ച നാലിന് ആറാട്ടോടെ രോഹിണി മഹോത്സവം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story