Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടമണിൽ...

ഇടമണിൽ കെ.എസ്​.ആർ.ടി.സിയുടെ സ്ഥലം കൈയേറി

text_fields
bookmark_border
പുനലൂർ: ഇടമണിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലം ചെറുകിട വ്യാപാരികൾ കൈയേറി കച്ചവടം തുടങ്ങി. തെന്മല പഞ്ചായത്തിലെ രണ്ട് അംഗങ്ങളുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച വൈകീട്ട് 15ഒാളം വരുന്ന കച്ചവടക്കാർ 10 സ​െൻറ് ഭൂമി കൈയേറിയത്. ഇടമൺ 34ന് സമീപം ദേശീയ പാതയോരത്ത് കച്ചവടം നടത്തി വന്ന മത്സ്യം, പച്ചക്കറി വ്യാപാരികളാണ് സംഘടിതമായി ഇവിടെ കച്ചവടം തുടങ്ങിയത്. ഉപയോഗിക്കാതെ കിടന്ന ഭൂമി പരിസരവാസികൾ കൈയേറിയതോടെ ചുറ്റുവേലി സ്ഥാപിച്ച് സംരക്ഷിച്ചുവരുകയായിരുന്നു. പാതയോരത്ത് കച്ചവടം നടത്തുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ടായതോടെ രഹസ്യധാരണയെ തുടർന്നാണ് ഇവരെ കെ.എസ്.ആർ.ടി.സി ഭൂമിയിലേക്ക് മാറ്റിയതെന്ന് ആരോപണമുണ്ട്. ഭൂമി കച്ചവടത്തിനായി വീതം വെച്ച് എടുക്കുന്നതിനെച്ചൊല്ലി കൈയേറ്റവും നടന്നു. ഇടമൺ സത്രം മുക്കിൽ പഞ്ചായത്ത് വക പൊതുമാർക്കറ്റുണ്ട്. ഇത് ഉപയോഗിക്കാതെയാണ് പുതിയ സ്ഥലത്ത് കച്ചവടം ചെയ്യാൻ ശ്രമിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story