Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തി​െൻറ...

കേരളത്തി​െൻറ ബഹുസ്വരതയും മതനിരപേക്ഷതയും ഇല്ലാതാക്കാനാവില്ല ^ കമൽ

text_fields
bookmark_border
കേരളത്തി​െൻറ ബഹുസ്വരതയും മതനിരപേക്ഷതയും ഇല്ലാതാക്കാനാവില്ല - കമൽ കടയ്ക്കൽ: മതിലുകൾ തീർത്ത് കേരളത്തി​െൻറ ബഹുസ്വരതയും മതനിരപേക്ഷ ബോധവും ഇല്ലായ്മ ചെയ്യാനാവില്ലെന്ന് സംവിധായകൻ കമൽ. കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കോട്ടുക്കലിൽ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങാനാവില്ല. എഴുത്തിലായാലും സിനിമയിലായാലും ഒത്തുതീർപ്പുകൾ ഉണ്ടാവാൻ പാടില്ല. അങ്ങനെ വന്നാൽ ഇന്ന് കാണുന്ന സാംസ്കാരിക കേരളം കെട്ടിപ്പടുക്കാൻ ജീവിതം കൊണ്ട് അടയാളങ്ങൾ തീർത്ത പൂർവസൂരികളെ അപമാനിക്കലാവും. അവർ ലജ്ജിച്ച് തലകുനിക്കാതിരിക്കണമെങ്കിൽ കുരീപ്പുഴ ശ്രീകുമാറിനെപ്പോലുള്ളവർ നെഞ്ചുനിവർത്തി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story