Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൗരി നേഘയുടെ മരണം:...

ഗൗരി നേഘയുടെ മരണം: മാനേജ്​മെൻറി​െൻറ വിശദീകരണം തള്ളി​

text_fields
bookmark_border
ഡി.പി.െഎക്ക് റിേപ്പാർട്ട് നൽകും കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട് കൊല്ലം ബിഷപ്പും സ്കൂൾ കോർപറേറ്റ് മാനേജരും നൽകിയ വിശദീകരണം വിദ്യാഭ്യാസവകുപ്പ് തള്ളി. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ഇക്കാര്യം വ്യക്തമാക്കി ഡി.ഡി.ഇ വീണ്ടും നോട്ടീസ് അയച്ചു. ആരോപണവിധേയരായ അധ്യാപികമാരെ സംരക്ഷിച്ചതോടൊപ്പം സ്കൂൾ പ്രിൻസിപ്പലിനെ തൽസ്ഥാനത്തുനിന്ന് മാറ്റാനും തയാറാവാത്ത മാനേജ്മ​െൻറ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഡി.ഡി.ഇ കെ.എസ്. ശ്രീകല വ്യക്തമാക്കി. അേതസമയം ആരോപണവിധേയരായ അധ്യാപികമാരെ ആഘോഷപൂർവം സ്വീകരിച്ച പ്രിന്‍സിപ്പലി​െൻറയും മറ്റ് ജീവനക്കാരുടെയും നടപടി തെറ്റാണെന്ന് സമ്മതിച്ച് ബിഷപ് നല്‍കിയ മറുപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍, പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പ്രകാരം നടപടി സ്വീകരിച്ചിട്ടില്ല. പ്രിന്‍സിപ്പൽ രാജിെവച്ചതായി അറിയിച്ചിട്ടും അത് സ്വീകരിക്കാത്ത നിലപാട് ശരിയല്ലെന്നും ഡി.ഡി.ഇ വ്യക്തമാക്കി. വിദ്യാഭ്യാസവകുപ്പി​െൻറ തുടർച്ചയായ നിർദേശങ്ങൾ സ്കൂൾ മാേനജ്മ​െൻറ് പാലിക്കാത്ത സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡി.ഡി.ഇ അടുത്തദിവസം ഡി.പി.െഎക്ക് റിേപ്പാർട്ട് നൽകും. സ്കൂളുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ വിവരിച്ചാവും റിപ്പോർട്ട് സമർപ്പിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story