Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.ഐ സംസ്ഥാന...

സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് ഇന്ന് കോട്ടയത്ത്

text_fields
bookmark_border
തിരുവനന്തപുരം: സി.പി.എമ്മുമായുള്ള തർക്കം കൂടുതൽ രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം െവള്ളിയാഴ്ച കോട്ടയത്ത് ചേരും. രാവിലെ 11ന് പാർട്ടി കോട്ടയം ജില്ല കൗൺസിൽ ഓഫിസായ പി.പി. ജോർജ് സ്മാരകത്തിലാണ് യോഗം. കേരള കോൺഗ്രസ് മാണി വിഭാഗത്തെ എൽ.ഡി.എഫിൽ എടുത്താൽ മുന്നണി വിടുമെന്ന നിലയിലെ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​െൻറ പരസ്യപ്രസ്താവനയുടെ പശ്ചാത്തലത്തിൽ നടക്കുന്ന യോഗം വളരെ നിർണായകമാണ്. മാർച്ച് ആദ്യം മലപ്പുറത്ത് ആരംഭിക്കുന്ന സി.പി.െഎ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടി​െൻറ കരട് സംബന്ധിച്ച കാര്യങ്ങൾക്കും എക്സിക്യൂട്ടിവ് രൂപംനൽകും. സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ സി.പി.െഎക്കെതിരെ രൂക്ഷമായ വിമർശനമാണുള്ളത്. ആ സാഹചര്യത്തിൽ സി.പി.െഎ പ്രവർത്തന റിപ്പോർട്ടിലും സി.പി.എമ്മിനെതിരെ രൂക്ഷമായ പരാമർശങ്ങൾ ഉൾപ്പെടുമെന്ന് ഉറപ്പ്. ഇതുസംബന്ധിച്ച സൂചന സി.പി.െഎ നേതൃത്വം നൽകുകയും ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story