Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബീമാപള്ളി ഉറൂസിന്​...

ബീമാപള്ളി ഉറൂസിന്​ ശനിയാഴ്ച തുടക്കമാകും.

text_fields
bookmark_border
പൂന്തുറ: ബീമാപള്ളി ദർഗാെഷരീഫിലെ ഇൗ വർഷത്തെ ഉറൂസി​െൻറ ഒരുക്കങ്ങൾ പൂർത്തിയായതായി ജമാഅത്ത് ഭാരവാഹികൾ. ഉറൂസിന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പള്ളി കോമ്പൗണ്ടിലും പള്ളിക്ക് പിറകുവശത്തും സമീപത്തെ യു.പി സ്കൂളിലും ഹയർസെക്കൻഡറി സ്കൂളിലും സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു. സുരക്ഷയുടെ ഭാഗമായി പൊലീസി​െൻറ സഹകരണത്തോടെ പള്ളി കോമ്പൗണ്ടിൽ 30 നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പള്ളിയുടെ മുൻവശത്ത് പൊലീസ് കൺട്രോൾ റൂം, അടിയന്തര ചികിത്സ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വിവിധ ഡിപ്പോകളിൽനിന്ന് കെ.എസ്.ആര്‍.ടി.സി ബീമാപള്ളിയിലേക്ക് പ്രത്യേക ബസ് സര്‍വിസ് നടത്തുമെന്നും ജമാഅത്ത് പ്രസിഡൻറ് യു. ഗുലാം മുഹമ്മദ്, ജനറൽ സെക്രട്ടറി എ.എ. ഹസൻ, ഉറൂസ് കമ്മിറ്റി ചെയർമാൻ എം. സലീം, കൺവീനർ കബീർ എന്നിവർ അറിയിച്ചു. ശനിയാഴ്ച രാവിലെ 11ന് ജമാഅത്ത് പ്രസിഡൻറ് പ്രതേ‍്യകം തയാറാക്കിയ പള്ളി മിനാരത്തിലെ കൊടിമരത്തിൽ പതാക ഉയർത്തുന്നതോടെ 10 ദിവസം നീളുന്ന ഉറൂസിന് തുടക്കമാവും. രാവിലെ എട്ടിന് ബീമാപള്ളി ഇമാം എം. ഫക്രുദ്ദീന്‍ ഫാളി​െൻറ പ്രാരംഭ പ്രാർഥനയോടെ തുടക്കമാകുന്ന നഗരപ്രദക്ഷിണം ജോനക പൂന്തുറ മാണിക‍്യവിളാകം, പത്തേക്കർ വഴി ജമാഅത്ത് അങ്കണത്തിൽ തിരിച്ചെത്തും. ചീഫ് ഇമാം അൽഹാജ് ഹസൻ അഷ്റഫി ഫാളിൽ അൽ ബാഖവിയുടെ നേതൃത്വത്തിൽ പ്രതേ‍്യക പ്രാർഥന നടക്കും. 17 മുതൽ 26 വരെ രാത്രി ഒമ്പതിന് പ്രഗല്ഭ പണ്ഡിതർ നേതൃത്വം നൽകുന്ന മതപ്രഭാഷണം നടക്കും. 26ന് വൈകീട്ട് 4.30ന് സാംസ്കാരിക സമ്മേളനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സഹായധന വിതരണവും നടക്കും. സാംസ്കാരിക സമ്മേളനത്തിൽ ഗവർണർ പി. സദാശിവം, മന്ത്രിമാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകൾ തുടങ്ങിയവർ സംബന്ധിക്കും. 27ന് പുലർച്ച രണ്ടിന് ആരംഭിക്കുന്ന പട്ടണപ്രദർശനം പള്ളിയിൽ തിരിച്ചെത്തുന്നതോടെയാകും ഉറൂസ് സമാപിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story