Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിരവധി കേസുകളിലെ...

നിരവധി കേസുകളിലെ പ്രതിയെ അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
ചിറയിന്‍കീഴ്: നിരവധി കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഴൂര്‍ പെരുങ്ങുഴി കുഴിയംകോളനിയില്‍ വയല്‍തിട്ടവീട്ടില്‍ ഗോപിസുനി എന്ന സുനിയെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, കഠിനമായി ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സുനി. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ സി.ഐ എം. അനില്‍കുമാര്‍, ചിറയിന്‍കീഴ് എസ്.ഐ വി.കെ. ശ്രീജേഷ്, സി.പി.ഒമാരയ ബൈജു, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പെരുങ്ങുഴി കായൽ തീരത്തുനിന്ന് സാഹസികമായി പ്രതിയെ പിടികൂടിയത്. ജനുവരി 17ന് പെരുങ്ങുഴി സ്വദേശിയായ അനീഷിനെ വധിക്കാന്‍ ശ്രമിച്ച കേസ്, പെരുങ്ങുഴി സ്വദേശി അനൂപിനെ മര്‍ദിച്ച കേസ് എന്നിവയിൽ പ്രതിയാണ് സുനിയെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story