Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാര്‍ക്കരയിൽ...

ശാര്‍ക്കരയിൽ കാളിയൂട്ട് ചടങ്ങുകള്‍ക്ക് തുടക്കം

text_fields
bookmark_border
ആറ്റിങ്ങല്‍: ശാര്‍ക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ട് ചടങ്ങുകള്‍ക്ക് തുടക്കമായി. വ്യാഴാഴ്ച രാവിലെ നടന്ന കുറികുറിക്കല്‍ ചടങ്ങോടെയാണ് കാളിയൂട്ട് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. ശ്രീകോവിലിന് മുന്നില്‍ മേല്‍ശാന്തിയുടെ മുഖ്യകാർമികത്വത്തില്‍ കാളിയൂട്ട് നടത്തുന്നതിന് അധികാരപ്പെട്ട പൊന്നറ കുടുംബത്തിലെ കാരണവര്‍ താളിയോലയിലെഴുതിയ നീട്ട് വാങ്ങുന്ന ചടങ്ങാണ് കുറികുറിക്കല്‍. കാളിയൂട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട പരമ്പരാഗത രീതിയിലുള്ള കരാര്‍ ഉടമ്പടിയാണിത്. മൂന്ന് കുറിയാണ് കൈമാറിയത്. ആദ്യത്തേത് പൊന്നറ കാരണവര്‍ക്കും രണ്ടാമത്തേത് മാരാര്‍ക്കും നല്‍കി. എഴുതാത്ത മൂന്നാമത്തെ കുറി ഭണ്ഡാരപിള്ള സ്ഥാനിക്കും നല്‍കി. തുടര്‍ന്ന്, വൈകീട്ടോടെ ചുട്ടികുത്തിപുരയില്‍ കാളിയൂട്ടി​െൻറ ആദ്യദിന ക്രിയാംശമായ വെള്ളാട്ടംകളി അരങ്ങേറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുരുത്തോലയാട്ടവും നാരദർ പുറപ്പാട്, നായര്‍ പുറപ്പാട്, ഐരാണി പുറപ്പാട്, പുലയര്‍ പുറപ്പാട് എന്നിവ നടക്കും. എട്ടാം ദിനം മുടിയുഴിച്ചിലും ഒമ്പതിന് ദാരികനിഗ്രഹവും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story