Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകായികനയം: ശില്‍പശാല...

കായികനയം: ശില്‍പശാല നടത്തി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറി​െൻറ കരട് കായികനയം രൂപവത്കരിക്കുന്നതിനുവേണ്ടി ശില്‍പശാല സംഘടിപ്പിച്ചു. ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ സംഘടിപ്പിച്ച ശില്‍പശാല കായികമന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കായികനയം രൂപപ്പെടുത്തുന്നതിനായി രണ്ട് ഘട്ടങ്ങളായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒളിമ്പ്യന്മാര്‍, ദ്രോണാചാര്യ, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. രണ്ടാംഘട്ടത്തില്‍ കായികമേഖലയിലെ വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, വിവിധ കായിക അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിക്കും. വ്യാഴാഴ്ചത്തെ ശില്‍പശാലയില്‍ ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കളായ പ്രഫ. സണ്ണി തോമസ്, കെ.പി. തോമസ്, ജോസ് ജേക്കബ്, ചന്ദ്രലാല്‍ എന്നിവരും അര്‍ജുന അവാര്‍ഡ് ജേതാക്കളായ ഷൈനി വിത്സണ്‍, ജോർജ് തോമസ്, മേഴ്‌സിക്കുട്ടന്‍, പത്മിനി തോമസ്, സാം ക്രിസ്തുദാസ്, വില്‍സണ്‍ ചെറിയാന്‍, എസ്. ഓമനകുമാരി, ഗീതു അന്നാ ജോസ്, സിറില്‍ .സി വെല്ലൂർ, ഒളിമ്പ്യന്മാരായ കെ.സി. റോസക്കുട്ടി, ബോബി അലോഷ്യസ്, കെ.എം. ബീനാമോള്‍, ഐ.എം. വിജയന്‍, കെ.ജെ. മനോജ് ലാല്‍, കെ.സി. ലേഖ എന്നിവരും പങ്കെടുത്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന്‍ അധ്യക്ഷതവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story