Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗവേഷണം...

ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ കൈരളി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും -^മന്ത്രി രവീന്ദ്രനാഥ്​

text_fields
bookmark_border
ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ കൈരളി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും --മന്ത്രി രവീന്ദ്രനാഥ് * 'ശാസ്ത്രയാന്‍ 2018' പദ്ധതിക്ക് തുടക്കം തിരുവനന്തപുരം: ഗവേഷണം പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ കൈരളി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ഉന്നതവിദ്യാഭ്യാസ വകുപ്പി​െൻറയും റുസ കേരള പ്രോജക്ട് ഡയറക്ടറേറ്റി​െൻറയും നേതൃത്വത്തില്‍ ആരംഭിച്ച 'ശാസ്ത്രയാന്‍ 2018' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഗവ. വിമന്‍സ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ പ്രോത്സാഹനത്തിന് ഏര്‍പ്പെടുത്തുന്ന കൈരളി അവാര്‍ഡുകള്‍ കേരളത്തി​െൻറ നൊബേല്‍ സമ്മാനങ്ങള്‍ പോലെയാണ് ഉദ്ദേശിക്കുന്നത്. മികച്ച ഗവേഷണങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക്, ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന ഗൈഡ്തല ഗവേഷകര്‍ക്ക്, ലോകത്താകെയുള്ള മലയാളികളില്‍ ഗവേഷണമേഖലയില്‍ സംഭാവന നടത്തിയവര്‍ക്ക് എന്നിങ്ങനെയാണ് നല്‍കുക. ആശയവും അതിലൂടെ ഗവേഷണവും വളര്‍ന്നാലേ ഉന്നതവിദ്യാഭ്യാസം അതി​െൻറ യഥാര്‍ഥ തലത്തിലെത്തൂ. പരീക്ഷാ പഠനത്തിനപ്പുറം ചിന്തകളിലേക്കും പരീക്ഷണങ്ങളിലേക്കും ഉയര്‍ത്തുകയാണ് ശാസ്ത്രയാനി​െൻറ ലക്ഷ്യം. ശാസ്ത്രം വളരുമ്പോഴും കാര്‍ഷികമേഖലയിലടക്കം ഇതി​െൻറ ഗുണഫലങ്ങള്‍ വരാത്തത് ആശയങ്ങളെ ഉൽപാദനമേഖലയുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിനാലാണ്. ശാസ്ത്രയാനിനെ വ്യവസായമേഖലയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വരും വര്‍ഷങ്ങളിലുണ്ടാകും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് ഡയറക്ടര്‍ പി. മേരിക്കുട്ടി, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, ഉന്നതവിദ്യാഭ്യാസവകുപ്പ് ജോയൻറ് സെക്രട്ടറി എം.ജി. രഞ്ജിത്കുമാര്‍, ഗവ. വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി. വിജയലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ സ്വാഗതവും റുസ നോഡല്‍ ഓഫിസര്‍ ഡോ. യു.സി. ബിവീഷ് നന്ദിയും പറഞ്ഞു. സര്‍വകലാശാലകളിലെയും കോളജുകളിലെയും നേട്ടങ്ങള്‍, കണ്ടുപിടിത്തങ്ങള്‍, നടപ്പാക്കിയ ഗവേഷണപദ്ധതികള്‍, ഭാവി പദ്ധതികള്‍ തുടങ്ങിയവ നേരിട്ടറിയാനും മനസ്സിലാക്കാനുമായി സ്ഥാപനങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ നേരിട്ട് അവതരിപ്പിക്കുന്ന പദ്ധതിയാണ് ശാസ്ത്രയാന്‍. തെരഞ്ഞെടുക്കപ്പെട്ട ഏഴു സര്‍വകലാശാലകളും 35 സര്‍ക്കാര്‍ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളും പദ്ധതിയില്‍ പങ്കാളികളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story