Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിവഗിരി മെഡിക്കല്‍...

ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
വര്‍ക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സ്‌കാനിങ് സ​െൻററി​െൻറയും ഇ.എസ്.ഐ ചികിത്സ പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി കെ.കെ. ഷൈലജ നിര്‍വഹിച്ചു. ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. എം.ആര്‍.ഐ സ്കാൻ സ​െൻറർ വി. ജോയി എം.എല്‍.എയും സി.ടി സ്കാൻ സ​െൻറർ മുന്‍ എം.എല്‍.എ വര്‍ക്കല കഹാറും ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ത്തോപീഡിക് ആൻഡ് ട്രോമാ സ​െൻററി​െൻറയും ശ്രീനാരായണ സ്‌ട്രോക് സ​െൻററി​െൻറയും ഉദ്ഘാടനം ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡൻറ് വി. മുരളീധരനും അള്‍ട്രാസൗണ്ട് സ്കാനിങ്ങി​െൻറ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസും നിർവഹിച്ചു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ആശുപത്രി സെക്രട്ടറി സ്വാമി അമേയാനന്ദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാമി വിശാലാനന്ദ, ഇന്ത്യന്‍ പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസിമി, തമാം ഗ്രൂപ്പ് ചെയര്‍മാന്‍ എ.ആര്‍. നൗഷാദ്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. യൂസുഫ്, വെട്ടൂര്‍ പഞ്ചായത്ത് പ്രസിഡൻറ് അസിം ഹുസൈന്‍, വര്‍ക്കല നഗരസഭ വൈസ് ചെയര്‍മാന്‍ എസ്. അനിജോ, വര്‍ക്കല ഇമാം വി.കെ. മുഹമ്മദ്കുഞ്ഞ് മൗലവി, ഡോ. കമാലുദ്ദീന്‍, ഡോ. ജോഷി, ഡോ.എന്‍. പ്രശാന്തന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story