Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജൈവ പച്ചക്കറി സംഭരണ...

ജൈവ പച്ചക്കറി സംഭരണ വിതരണ കേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
നെടുമങ്ങാട്: നഗരസഭ ഹരിതചട്ടം നടപ്പാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും ജൈവ പച്ചക്കറി സംഭരണ വിതരണ കേന്ദ്രത്തി​െൻറ ഉദ്ഘാടനവും ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ നിർവഹിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിച്ചു. മികച്ച എൻ.എസ്.എസ് കോഓഡിനേറ്റർ പുരസ്കാരം നേടിയ ഡോ. അൻസർ, മികച്ച പാലിയേറ്റിവ് ഡോ. അശ്വതി, മികച്ച പാലിയേറ്റിവ് നഴ്സ് സജീല എന്നിവരെ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. ഹരികേശൻ നായർ, ആർ. മധു, ടി.ആർ. സുരേഷ്, റഹിയാനത്ത് ബീവി, ഗീതാകുമാരി, കൗൺസിലർമാരായ കൃഷ്ണകുമാർ, വട്ടപ്പാറ ചന്ദ്രൻ, ടി. അർജുനൻ, സുമയ്യാ മനോജ്, ശുചിത്വമിഷൻ കോഒാഡിനേറ്റർ ഹരികൃഷ്ണൻ, ജി. ഉണ്ണി എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സാംസ്‌കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും ആറ്റിങ്ങല്‍: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രോത്സവ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം പന്തളം വലിയകോയിക്കല്‍ കേരളവർമരാജ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് എസ്. ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഏര്‍പ്പെടുത്തിയ രണ്ടാമത് ശ്രേഷ്ഠ സംഗീത കുടുംബ പുരസ്‌കാരം സംഗീത സംവിധായകൻ കൈതപ്രം ദാമോദരനും മകൻ ദീപാങ്കുരനും സമ്മാനിച്ചു. ക്ഷേത്രത്തില്‍ നിർമിക്കുന്ന ഓഡിറ്റോറിയത്തി​െൻറ ധനസമാഹരണ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ചിറയിന്‍കീഴ് യൂനിയന്‍ പ്രസിഡൻറ് സി. വിഷ്ണുഭക്തന്‍ നിർവഹിച്ചു. മാധ്യമപ്രവർത്തകൻ അനില്‍ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര വികസന സമിതി ചെയര്‍മാന്‍ എസ്.വി. അനിലാല്‍, ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി. സഹദേവന്‍, ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ ജെ.ആര്‍. ജയരാജ്, ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വിപിനകുമാര്‍ എന്നിവര്‍ സംസാരിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഫലകവും കാഷ് അവാര്‍ഡും വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story