Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫോഗിങ് മെഷീനുകളുടെ...

ഫോഗിങ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം

text_fields
bookmark_border
ആറ്റിങ്ങല്‍: കൊതുക് നിവാരണത്തിനായി മംഗലപുരം ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മംഗലപുരം ഷാഫി നിർവഹിച്ചു. വൈസ് പ്രസിഡൻറ് സുമ ഇടവിളാകം, എം. ഷാനവാസ്, എസ്. ജയ, വി. അജികുമാര്‍, തങ്കച്ചി ജഗന്നിവാസന്‍, പത്മകുമാര്‍, മധു പുതുമന, വികാസം എന്നിവര്‍ പങ്കെടുത്തു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് സമർപ്പണം മാർച്ച് മൂന്നിന് ചിറയിന്‍കീഴ്: താലൂക്ക് ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്തി​െൻറ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഡയാലിസിസ് യൂനിറ്റ് മാര്‍ച്ച് അഞ്ചിന് വൈകീട്ട് മൂന്നിന് മന്ത്രി കെ.കെ. ശൈലജ നാടിന് സമര്‍പ്പിക്കും. പുറമെ ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുകോടി ചെലവഴിച്ച് പുതിയ ഡയാലിസിസ് യൂനിറ്റ് നിർമിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതി​െൻറ നിർമാണം ഉടന്‍ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷ് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷ്, വൈസ് പ്രസിഡൻറ് രമാഭായിയമ്മ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ശബ്‌നം എന്നിവര്‍ ഡയാലിസിസ് യൂനിറ്റ് സന്ദര്‍ശിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തി​െൻറ വികസന ഫണ്ടും താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ആര്‍.എസ്.ബി.വൈ ഫണ്ടും ഡി.എച്ച്.എസ് ഫണ്ടും ഉൾപ്പെടെ ഒരുകോടി ചെലവഴിച്ചാണ് യൂനിറ്റ് നിർമിച്ചത്. മൂന്നുനില കെട്ടിത്തിലെ (ഐ.പി ബ്ലോക്കിലെ) ഏറ്റവും താഴത്തെ നിലയുടെ ഒരു ഭാഗത്താണ് യൂനിറ്റ് ആരംഭിക്കുന്നത്. എട്ടു പേരെ ഒരേസമയം ഡയാലിസിസ് ചെയ്യാവുന്ന ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് ആറുലക്ഷം രൂപ മുടക്കി റോഡ് ടാറിങ്ങും ഇൻറര്‍ലോക്കിങ്ങും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story