Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറീ ടാറിങ്ങി​െൻറ...

റീ ടാറിങ്ങി​െൻറ അനുബന്ധ പണികൾ ചെയ്തില്ല; മലയാമഠം^ചെങ്കിക്കുന്ന് റോഡ് അപകടക്കെണി

text_fields
bookmark_border
റീ ടാറിങ്ങി​െൻറ അനുബന്ധ പണികൾ ചെയ്തില്ല; മലയാമഠം-ചെങ്കിക്കുന്ന് റോഡ് അപകടക്കെണി കിളിമാനൂർ: ലക്ഷങ്ങൾ ചെലവിട്ട് റീടാറിങ് നടത്തിയ റോഡിൽ ടാറിനോട് ചേർന്നുള്ള ഭാഗം മണ്ണിട്ടുയർത്താൻ കരാറുകാരൻ തയാറാകാത്തതോടെ പാത അപകടക്കെണിയാകുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കുഴിയിൽവീണ് അപകടത്തിൽപെടുകയാണ്. കിളിമാനൂർ പഞ്ചായത്തിലെ മലയാമഠം-ചെങ്കിക്കുന്ന് റോഡാണ് ടാറിങ് പൂർത്തിയായിട്ടും അപകടക്കെണിയായിരിക്കുന്നത്. പഞ്ചായത്തി​െൻറ തനത് ഫണ്ടിൽനിന്ന് 16 ലക്ഷം രൂപ ചെലവഴിച്ചാണ് മേലേ മലയാമഠം മുതൽ ചെങ്കിക്കുന്ന് വരെയുള്ള റോഡിൽ കേശവപുരം ആശുപത്രിയിലേക്കുള്ള ഭാഗം വരെ ടാറിങ് നടത്തിയത്. ഒന്നര കിലോമീറ്റർ ഭാഗം റീടാർ ചെയ്യാനും രണ്ടിടങ്ങളിൽ ഇൻറർലോക്ക് ചെയ്യാനും ആവശ്യയിടങ്ങളിൽ അനുബന്ധ പണികൾക്കുമായാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ, ടാറിങ് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും ഇരുവശങ്ങളിലെയും കുഴികൾ നികത്തിയില്ല. പള്ളിക്കൽ, മടവൂർ, പോങ്ങനാട് ഭാഗത്തുള്ളവർക്ക് ആറ്റിങ്ങലിലേക്ക് പോകാൻ എളുപ്പവഴിയാണ് ഈറോഡ്. കേശവപുരം സാമൂഹികാരോഗ്യകേന്ദ്രം, നഗരൂർ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകൾ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്. നിരവധി വളവുകളും ഈ പാതയിലുണ്ട്. ടെൻഡറിൽ ടാറി​െൻറ ഇരുവശങ്ങളും ഉയർത്തുകയെന്ന നിർദേശം ഉണ്ടായിരുന്നില്ലെന്നാണ് കരാറുകാരൻ പറയുന്നത്. കുഴികൾ അടിയന്തരമായി നികത്താൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story