Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇളമ്പ ഗവ. ഹയര്‍...

ഇളമ്പ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്

text_fields
bookmark_border
ആറ്റിങ്ങല്‍: ഉയരുന്നു. കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലേക്ക് ചിറയിന്‍കീഴ് നിയമസഭ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുത്ത ഏക സ്‌കൂളാണിത്. 1924ല്‍ ഒരു മാനേജ്‌മ​െൻറ് സ്‌കൂളായി വിദ്യാലയം പ്രവര്‍ത്തനം തുടങ്ങി. ലോവര്‍ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്‌കൂളി​െൻറ പ്രഥമാധ്യാപകനും മാനേജരും കട്ടയ്ക്കാലില്‍ രാഘവന്‍പിള്ളയായിരുന്നു. പിന്നീട് അദ്ദേഹം സ്‌കൂള്‍ സർക്കാറിന് കൈമാറി. തുടര്‍ന്ന് 1952-ല്‍ ഗവ. അപ്പര്‍ പ്രൈമറി സ്‌കൂളായി മാറി. സ്ഥലവാസിയായ പറങ്കിമാംവിള വീട്ടില്‍ ശേഖരക്കുറുപ്പ് സ്‌കൂളിനുവേണ്ടി ഒന്നര ഏക്കര്‍ സ്ഥലം സംഭാവനയായി നല്‍കി. 1966ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. അതിനായി നാട്ടുകാര്‍ ഒരേക്കര്‍ സ്ഥലവും കെട്ടിടവും സംഭാവനയായി നൽകി. 2004ല്‍ ഹയര്‍ സെക്കൻഡറി വിഭാഗം അനുവദിച്ചു. നിലവില്‍ 1500 വിദ്യാർഥികളാണ് പഠിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി​െൻറ ഭാഗമായി 7.25 കോടിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സര്‍ക്കാര്‍ അനുവദിച്ച കിഫ്ബി ഫണ്ട്, എം.എല്‍.എ ഫണ്ട്, ജില്ല പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെയാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി െചലവിട്ട് നിർമിക്കുന്ന ബഹുനില മന്ദിരത്തി​െൻറ ടെൻഡര്‍ നടപടി ആരംഭിച്ചു. സ്ഥലം എം.എല്‍.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കറുടെ ഫണ്ടില്‍നിന്ന് അനുവദിച്ച 1.2 കോടി ചെലവിട്ട് നിർമിക്കുന്ന സ്‌കൂള്‍ ഒാഡിറ്റോറിയം, ഡൈനിങ് ഹാള്‍, അടുക്കള എന്നിവയും ഹയര്‍ സെക്കൻഡറി വിഭാഗത്തിനായി അനുവദിക്കുന്ന കെട്ടിടവും ആദ്യഘട്ടത്തിലുള്‍പ്പെടുന്നു. സ്‌കൂള്‍ ഹൈടെക് ആക്കുന്നതി​െൻറ ഭാഗമായി പി.ടി.എ, വികസനസമിതി, പൂര്‍വ വിദ്യാർഥികള്‍, സ്റ്റാഫ്, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ നിലവിലെ കെട്ടിടങ്ങള്‍ നവീകരിക്കുന്ന പ്രവര്‍ത്തനവും ആരംഭിച്ചു. 20 ലക്ഷം രൂപയോളം ചെലവാക്കിയാണ് നവീകരണം. കൈറ്റി​െൻറ സഹായത്തോടെ ഇവ സ്മാര്‍ട്ട് ക്ലാസ്‌റൂമുകളായിമാറും. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ അത്യാധുനിക സംവിധാനത്തോടെയുള്ള ലാബ്, -ലൈബ്രറി മന്ദിരങ്ങള്‍, മാലിന്യ സംസ്കരണം, കളിസ്ഥലം, ഓപണ്‍ എയര്‍ ഒാഡിറ്റോറിയം, ജൈവവൈവിധ്യ പാര്‍ക്ക്, സോളാര്‍ പാനല്‍, കലാപഠനകേന്ദ്രം തുടങ്ങിയവ നടപ്പാകും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കിറ്റ്‌കോ കണ്‍സള്‍ട്ടന്‍സിയാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ അന്തിമ പദ്ധതി രൂപരേഖ ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍വെച്ച് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പ്രകാശനം ചെയ്യും. ജില്ല പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ എസ്. രാധാദേവി അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story