Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംവരണ അട്ടിമറിക്കുള്ള...

സംവരണ അട്ടിമറിക്കുള്ള ശ്രമത്തിൽനിന്ന്​ സർക്കാർ പിന്തിരിയണം ^പി.ഡി.പി

text_fields
bookmark_border
സംവരണ അട്ടിമറിക്കുള്ള ശ്രമത്തിൽനിന്ന് സർക്കാർ പിന്തിരിയണം -പി.ഡി.പി തിരുവനന്തപുരം: സാമ്പത്തിക സംവരണത്തി​െൻറ പേരു പറഞ്ഞ് പിന്നാക്ക സംവരണം അട്ടിമറിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്ന് പി.ഡി.പി ജനറൽ സെക്രട്ടറി നടയറ ജബ്ബാർ. പി.ഡി.പി സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സംവരണത്തിന് പകരം ജനസംഖ്യാനുപാതിക സംവരണമാണ് കാലഘട്ടത്തി​െൻറ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജോ. സെക്രട്ടറി പള്ളിത്തെരുവ് സത്താർ, പി.എച്ച്.എഫ് പ്രതിനിധി പള്ളിവേട്ട നാസർ, നവാസ് ചിറയിൻകീഴ്, നാസർ വള്ളക്കടവ്, മജീദ് വിഴിഞ്ഞം, ഇസ്മാഇൗൽ, അജിബ്, അൻസർ, ഷംനാദ്, ഹുസൈൻ ആദാസ് നഗർ, സെയ്യദ് വള്ളക്കടവ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story