Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപബ്ലിക്​ ലൈബ്രറിവക...

പബ്ലിക്​ ലൈബ്രറിവക സ്ഥലം പാട്ടത്തിന്​ നൽകിയ ഉത്തരവ്​ റദ്ദുചെയ്യുക

text_fields
bookmark_border
തിരുവനന്തപുരം: പബ്ലിക് ലൈബ്രറിവക സ്ഥലം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന് പാട്ടത്തിന് നൽകിയ നടപടി റദ്ദാക്കണമെന്ന് പബ്ലിക് ലൈബ്രറി സംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗം ഗവൺമ​െൻറിനോട് ആവശ്യപ്പെട്ടു. 1829ൽ സ്വാതിതിരുനാൾ മഹാരാജാവ് തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കായി നൽകിയ വസ്തു ചുറ്റുമതിലുകൾ കെട്ടി വർഷങ്ങളായി സംരഷിച്ചുപോരുന്നതാണ്. 3.50 ഏക്കറുണ്ടായിരുന്ന വസ്തു, റോഡ് വികസനത്തിനും മറ്റുമായി പോയത് കഴിച്ചാൽ ബാക്കിയുള്ളത് കേവലം 2.8 ഏക്കറാണ്. ഇൗ സ്ഥലം ഇപ്പോൾ പുറേമ്പാക്കാണെന്ന് പറഞ്ഞ് സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന് 30വർഷത്തേക്ക് പ്രതിവർഷം 1000രൂപക്ക് പാട്ടത്തിനുനൽകി അവിടെ മറ്റൊരു ലൈബ്രറികൂടി നിർമിക്കാൻ റവന്യൂ വകുപ്പ് ഉത്തവിറക്കിയിരുന്നു. ഇത് പബ്ലിക് ലൈബ്രറിയെയും അവിടെ സ്ഥാപിക്കാനുദ്ദേശിക്കുന്ന ചരിത്ര മ്യൂസിയം ഉൾപ്പെടെയുള്ളവയുടെ വികസനം മുരടിപ്പിക്കുമെന്നും ഇൗ സരസ്വതി മന്ദിരത്തെ തകർക്കുമെന്നും അഭിപ്രായപ്പെട്ടു. കൗൺസിലിന് തിരുവനന്തപുരം നഗരത്തിൽ തന്നെ മറ്റേതെങ്കിലും അനുയോജ്യ സ്ഥലം കണ്ടെത്തി പാട്ടത്തിനോ പതിച്ചോ നൽകാവുന്നതാണ്. പബ്ലിക് ലൈബ്രറിയുടെ ഉപദേശകസമിതിയും ഇതേ ആവശ്യം ഉന്നയിച്ച് ഗവൺമ​െൻറിന് കത്തെഴുതിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സംരക്ഷണ സമിതി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകുകയും സർക്കാർ ഉത്തരവിനെതിരെ കോടതിയെയും സമീപിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംരക്ഷണ സമിതിയുടെ ഭാരവാഹികളായി എം. അഹമ്മദ് കുഞ്ഞ് (പ്രസി), ആറ്റുകാൽ സുരേന്ദ്രൻ (ജന. സെക്ര), എ. ബനില (ട്രഷ), വിഴിഞ്ഞം ഹനീഫ, എസ്. കമാലുദ്ദീൻ (വൈസ് പ്രസി), ജി.വി. ശാന്തി (സെക്ര), ശ്രീകുമാർ പെരിനാട്, തളിയൽ അപ്പുക്കുട്ടൻ, കെ.പി. പ്രകാശ്, കുന്നുകുഴി എസ്.മണി, എം. ഗോപകുമാർ, എ. സുകുമാരൻ എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story