Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.സി.എ നിലനിർത്താൻ...

സി.സി.എ നിലനിർത്താൻ അനുവദിക്കില്ല ^സെറ്റോ

text_fields
bookmark_border
സി.സി.എ നിലനിർത്താൻ അനുവദിക്കില്ല -സെറ്റോ തിരുവനന്തപുരം: നഗരപരിധിയിലെ ഒാഫിസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നൽകിവരുന്ന നാമമാത്രമായ സിറ്റി കോംപൻസേറ്റീവ് അലവൻസ് (സി.സി.എ) നിർത്തലാക്കാനുള്ള സർക്കാർ നീക്കത്തെ ജീവനക്കാർ ഒറ്റെക്കട്ടായി നേരിടുമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ (സെറ്റോ) മുന്നറിയിപ്പ് നൽകി. ജീവനക്കാർക്ക് നൽകിവരുന്ന ആനുകൂല്യം ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തി​െൻറ മുന്നോടിയാണിത്. കെ.എസ്.ആർ.ടി.സി ബസുകളുെട അന്തരീക്ഷ മലിനീകരണം കുറക്കാൻ ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ കൈവെക്കുന്ന കേട്ടുകേൾവിപോലുമില്ലാത്ത സർക്കാർ നിർദേശം അംഗീകരിക്കാനാവില്ല. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടേതായി പുറത്തുവന്ന കുറിപ്പ് ഉടൻ പിൻവലിക്കണമെന്നും സെറ്റോ ആവശ്യപ്പെട്ടു. സർക്കാർ നിർദേശത്തിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാർ സെക്രേട്ടറിയറ്റിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ധർണ സെറ്റോ ജില്ല ചെയർമാൻ എ.പി. സുനിൽ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് ഇ.എൽ. സനൽരാജ് അധ്യക്ഷതവഹിച്ചു. എ. നിസാമുദ്ദീൻ, എം.ആർ. ഗിരീഷ് (കെ.ജി.ഒ.യു), സജികുമാർ.കെ (സ്േറ്ററ്റ് ഒാഡിറ്റ് അസോസിയേഷൻ), എ. രാജശേഖരൻ നായർ, കെ.ജി. വിനോദ്, എം.എസ്. അജിത്കുമാർ, ടി.കെ. ജയപ്രകാശ് (എൻ.ജി.ഒ അസോസിയേഷൻ സെക്ര േട്ടറിയറ്റ് അംഗം) എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story