Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവികസനപദ്ധതി തയാറായി

വികസനപദ്ധതി തയാറായി

text_fields
bookmark_border
നെയ്യാറ്റിൻകര: കുറുംകുട്ടി സാൽവേഷൻ ആർമി സ്കൂളിൽ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള വികസന പദ്ധതി തയാറാക്കി. ഇംഗ്ലീഷ്, മലയാളം ഭാഷകൾ വ്യത്യസ്ത വ്യവഹാര രൂപങ്ങളിലൂടെ വിനിമയത്തിന് അവസരമൊരുക്കും. ചതുഷ്ക്രിയകളിൽ പ്രാവീണ്യം വികസിപ്പിക്കാൻ നൂതന പഠനതന്ത്രങ്ങളും ഉപകരണങ്ങളും ഉപേയാഗിക്കും. പൊതുജന പങ്കാളിത്തത്തോടെ സ്കൂളിനെ ഒരു സാംസ്കാരിക ഇടമാക്കി മാറ്റും. പദ്ധതികൾ ഉൾപ്പെടുത്തിയ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രഥമാധ്യാപിക ജെ.എ. പ്രസന്ന ഗ്രാമപഞ്ചായത്ത് അംഗം എസ്. സുരേന്ദ്രന് കൈമാറി പ്രകാശിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ എ.എസ്. മൻസൂർ, പ്രഥമാധ്യാപകരായി വിരമിച്ച പൂമുഖത്ത് ബാലൻ, ശാരദാമ്മ, എ. ഫ്ലോറൻസ്, എം.എസ്. രാജമ്മ, പൂർവ വിദ്യാർഥി എൽ. വിജു, ജി. സുരേന്ദ്രൻ നായർ, അധ്യാപകരായ ബ്രീസ് കെ.ജേക്കബ്, എഡ്വിൻ സാമുവൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story