Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ വെള്ളിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകുന്നേരം നാലുമുതൽ ആറുവരെയും എയർപോർട്ട്, ശംഖുംമുഖം, ഒാൾസെയിൻറ്സ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷിമണ്ഡപം, ആർ.ആർ ലാംബ്, മ്യൂസിയം, വെള്ളയമ്പലം, രാജ്ഭവൻ, കവടിയാർ വരെയുള്ള റോഡുകളിലും വെള്ളയമ്പലം, ആൽത്തറ, പി.എച്ച്.ക്യു, എസ്.എം.സി, വഴുതക്കാട്, സാനഡു, തൈക്കാട് വരെയുള്ള റോഡിലും ഗതാഗതനിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഉണ്ടാവും. അേന്നദിവസം ഉച്ചക്ക് മൂന്ന് മുതൽ നാലുവരെ കവടിയാർ, വെള്ളയമ്പലം, മ്യൂസിയം വരെയുള്ള റോഡിലും ഗതാഗതനിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഉണ്ടാവും. ഇൗ റോഡുകളിൽ ഗതാഗതതടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് ടോ ചെയ്ത് കൊണ്ടുപോകുന്നതും ആ സമയം വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് ട്രാഫിക് പൊലീസ് ഉത്തരവാദിയായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ ക്ലീനറോ ഉണ്ടായിരിക്കേതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദിത്തപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്നരീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്. ആയതിന് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ യാതൊരു മുന്നറിയിപ്പും കൂടാതെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ കാലേകൂട്ടി വിമാനത്താവളത്തിൽ എത്തേണ്ടതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story