Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയമനിർമാണത്തിലെ...

നിയമനിർമാണത്തിലെ നടപടിക്രമം പരിചയപ്പെടുത്തി മാതൃക നിയമസഭ

text_fields
bookmark_border
തിരുവനന്തപുരം: നിയമനിർമാണത്തിലെ നടപടിക്രമങ്ങൾ പരിചയപ്പെടുത്തി മാതൃക നിയമസഭ ശ്രദ്ധേയമായി. ചോദ്യോത്തരവേള, ശൂന്യവേള, അടിയന്തര പ്രമേയം, ശ്രദ്ധക്ഷണിക്കല്‍, സബ്മിഷൻ, ബില്ലവതരണം തുടങ്ങി സഭ നടപടികളുടെ വിവിധ ഘട്ടങ്ങളുടെ നേർസാക്ഷ്യമായി മാതൃക നിയമസഭ. നിയമസഭയുടെ പാര്‍ലമ​െൻററി പഠനപരിശീലന കേന്ദ്രത്തിലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പഠിതാക്കൾക്കായി സെക്രേട്ടറിയറ്റിലെ പഴയ നിയമസഭയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സമ്പ്രദായത്തിലെ ഗുണപരമായ സാമൂഹികമാറ്റങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തം യുവതലമുറക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമ​െൻററി പഠനത്തില്‍ നിന്നാര്‍ജിക്കുന്ന അറിവ് സമൂഹത്തില്‍ പ്രചരിപ്പിക്കാനും പൊതുസമൂഹത്തെയാകെ ജനാധിപത്യത്തോടു ചേര്‍ത്തുനിര്‍ത്താനും കഴിയണം. ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണതയിലെത്തിക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം നിർദേശിച്ചു. നിയമസഭ സെക്രട്ടറി വി.കെ. ബാബുപ്രകാശ് അധ്യക്ഷതവഹിച്ചു. നിയമസഭ ജോയൻറ് സെക്രട്ടറി എസ്. ബിന്ദു സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി സക്കറിയ പി. സാമുവല്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story