Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതോടുകളിലും...

തോടുകളിലും ജലാശയങ്ങളിലും തോട്ട പൊട്ടിച്ച് മീൻ പിടിത്തം തകൃതി

text_fields
bookmark_border
കുളത്തൂപ്പുഴ: തോടുകളിലും ജലാശയങ്ങളിലും തോട്ട പൊട്ടിച്ചും വെടിമരുന്ന് ഉപയോഗിച്ചുമുള്ള മീൻ പിടിത്തം തകൃതി. അവധി ദിനങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും സംഘമായി എത്തുന്നവർ വനത്തിനുള്ളിലൂടെ ഒഴുകുന്ന തോടുകളിലെ ആഴമുള്ള സ്ഥലങ്ങളിലും തെന്മല ഡാമി​െൻറ ജലാശയത്തിലുമാണ് ഇത്തരത്തിൽ തോട്ടപൊട്ടിച്ചും സ്ഫോടനം നടത്തിയും മീൻ പിടിക്കുന്നത്. മത്സ്യങ്ങളോടൊപ്പം ചുറ്റളവിൽ ഉള്ള മറ്റു ജലജീവികളും സൂക്ഷ്മ ജീവജാലങ്ങളും നശിപ്പിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. പലതരം മത്സ്യയിനങ്ങളും കൂട്ടത്തോടെ ഇതുവഴി നശിപ്പിക്കപ്പെടുന്നുണ്ട്. സ്ഫോടനത്തി​െൻറ ഫലമായി ജലാശയത്തി​െൻറ അടിത്തട്ടിൽനിന്ന് വൻതോതിൽ ഉയരുന്ന ചളിയും മണ്ണും ചപ്പു ചവറുകളും ഡാം സംഭരണിയിലേക്ക് ഒഴുകിയെത്തുകയാണ്. ഇത് ഡാമി​െൻറ സംഭരണശേഷി കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story