Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാത്തിരി​പ്പിനൊടുവിൽ...

കാത്തിരി​പ്പിനൊടുവിൽ റോസ്​മല നിവാസികൾ കൈവശഭൂമിക്ക് കരമൊടുക്കി

text_fields
bookmark_border
കുളത്തൂപ്പുഴ: മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ കൈവശഭൂമിക്ക് സാധൂകരണ പത്രം ലഭിച്ച റോസ്മല നിവാസികൾ ഭൂമിയുടെ കരമൊടുക്കി തങ്ങളുടെ താമസസ്ഥലം സ്വന്തമാക്കി. ബുധനാഴ്ച കുളത്തൂപ്പുഴ വില്ലേജ് ഒാഫിസിലെത്തി കരമൊടുക്കി രസീത് കൈപ്പറ്റിയതോടെയാണ് കൈവശഭൂമിയുടെ അവകാശം സ്വന്തമായത്. സ്വന്തമായി ഭൂമി ഉണ്ടായിരുന്നിട്ടും ഇത് പണയപ്പെടുത്താനോ അവകാശം വ്യവസ്ഥാപിതമാക്കി വായ്പ എടുക്കാനോ ഇവർക്ക് കഴിഞ്ഞിരുന്നില്ല. 37 വർഷം മുമ്പ് അനുവദിച്ച ഭൂമിയുടെ അവകാശം സ്വപ്നം കണ്ട് കാത്തിരുന്ന് നിരാശയോടെ മൺമറഞ്ഞ പൂർവികരെ ഓർമിച്ചാണ് പലരും കരമടയ്ക്കാനെത്തിയത്. ഏക്കറോളം ഭൂമിയുണ്ടായിരുന്നിട്ടും കാർഷിക വായ്പ സംഘടിപ്പിച്ച് കൃഷി ചെയ്യാൻ കഴിയാതെ ഭൂമി തരിശ്ശിട്ട് ജീവിതം പാഴാക്കിയവരും പെൺമക്കളെ നല്ല നിലയിൽ കെട്ടിച്ചയക്കാൻ കഴിയാതെ വന്നവരും കിട്ടിയ വിലയ്ക്ക് ഭൂമി വിറ്റ് മറ്റു മാർഗങ്ങൾ തേടിയവരും നിരവധിയാണ്. ഇപ്പോൾ ഒരേക്കർ വരെ വസ്തു ഉള്ളവർക്കാണ് സാധൂകരണ പത്രിക അനുവദിച്ച് കരമൊടുക്കിനൽകിയത്. ബുധനാഴ്ച രാവിലെ മുതൽ നിരവധിപേരാണ് കുളത്തൂപ്പുഴ വില്ലേജിലെത്തി കരമടച്ച് വസ്തുവിൽ തങ്ങളുടെ അവകാശം സ്ഥാപിച്ചെടുത്തത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായ സന്തോഷത്തിലാണ് റോസ്മല നിവാസികൾ.
Show Full Article
TAGS:LOCAL NEWS 
Next Story